1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്ട് ജൊവന്ന യേറ്റ്‌സിനെ കഴുത്തുഞെരിച്ചു കൊന്നുവെന്ന സംശയത്തില്‍ അറസ്റ്റിലായ വീട്ടുടമ ക്രിസ് ജഫറീസിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

എവോണ്‍ ആന്‍ സോമര്‍്െ കോണ്‍സ്റ്റാബുലറി 65 കാരനായ ജഫറീസിനെ വിശദമായി ചോദ്യംചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ജഫറീസ് അറസ്റ്റിലായത്.

ജൊവന്നയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്ന് പൊലീസ് വെബ്‌സൈറ്റിലൂടെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫില്‍ ജോണ്‍സ് പൊതുജനത്തോട് അഭ്യര്‍ത്ഥിക്കുന്നു. അന്വേഷണം വളരെ നല്ലരീതിയില്‍ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൊവന്നയെ കാണാതായ സമയത്ത് രൂപീകരിച്ച ഓപ്പറേഷന്‍ ബ്രൈഡിലെ ടീം തന്നെയാണ് കേസ് അന്വേഷണവും തുടരുന്നത്. ഡിറ്റക്ടീവുകള്‍ ഉള്‍പ്പെടെ 70 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവര്‍ ക്‌ളിഫ്ടണ്‍, ബ്രിസ്‌റ്റോള്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

ക്രിസ്മസ് ദിനത്തില്‍ നോര്‍ത്ത് സോമര്‍സെറ്റിലെ ഫൈലാന്‍ഡിലാണ് ജൊവന്നയുടെ മൃതദേഹം കണ്ടെത്തിയത്. ജൊവന്നയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. ഇതുവഴി വളര്‍ത്തുനായയുമായി സവാരിക്കു പോയ ദമ്പതികളാണ് ജൊവന്ന (25) യുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 17നാണ് ജൊവന്നയെ കാണാതായത്.

കഴുത്തുഞെരിച്ചാണ് കൊന്നത് എന്നതില്‍ കൂടുതല്‍ ഒരു വിവരവും പൊലീസിനില്ല. മൃതദേഹം കണ്ടെത്തുന്നതിനു ദിവസങ്ങള്‍ മുന്‍പു തന്നെ ജൊവന്ന കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.