1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2019

സ്വന്തം ലേഖകന്‍: കാജള്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ റണാവത്ത് നായികയായെത്തിയ ക്വീനിന്റെ തമിഴ് റീമേയ്ക്ക് ആണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും പലരും അഭിപ്രായപ്പെട്ടു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ ട്രെയ്‌ലറിന് താഴെയും വിമര്‍ശനങ്ങള്‍ നിറഞ്ഞു.

ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗമുള്‍പ്പടെ ഇരുപത്തഞ്ചോളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇതിനെതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കാജല്‍ രംഗത്ത് വന്നിട്ടുണ്ട്.

‘ ക്വീനിന്റെ നാല് ഭാഷകളിലുളള റീമേയ്ക്ക് ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. നിര്‍മാതാക്കള്‍ ഈ രംഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുപാട് പരിശ്രമം ഈ ചിത്രത്തിന് വേണ്ടി ഞങ്ങള്‍ ഓരോരുത്തരും എടുത്തിട്ടുണ്ട്. ആ പരിശ്രമങ്ങള്‍ ഫലം കാണണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം അപ്രൂവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. കാജല്‍ വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല