1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

കുട്ടികളുമായി യാത്ര ചെയ്യുകയെന്ന് പറഞ്ഞാല്‍ അല്പം ബുദ്ധിമുട്ടാണെന്ന് ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ പറയുമെന്ന് സംശയമില്ല. കുട്ടികളെ കൈകാര്യം ചെയ്യാനും യാത്ര ചെയ്യാനും സാധനങ്ങള്‍ സൂക്ഷിക്കാനുമെല്ലാം എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് എന്തെങ്കിലും പറയാനില്ലാത്തത്. എന്നാലിതാ ചില കാര്യങ്ങള്‍ പറയാം. കുട്ടികളുമായി വിമാനയാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയാന്‍ പോകുന്നത്.

കുട്ടികളെയുംകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നിങ്ങള്‍ക്കാണോ നിങ്ങളുടെ സമീപത്തെ സീറ്റില്‍ ഉള്ളവര്‍ക്കാണോ എന്ന് ചോദിച്ചാല്‍ ഉത്തരം ഒരല്പം ബുദ്ധിമുട്ടാകും. കാരണം നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ അത്രയുംതന്നെ ബുദ്ധിമുട്ടാണ് മറ്റുള്ളവര്‍ക്കും കുട്ടികളുണ്ടാക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന വിമാനയാത്രയില്‍ നിങ്ങള്‍ ചിലപ്പോള്‍ ഉറങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുട്ടികള്‍ ഉറങ്ങണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് കുട്ടികള്‍ ഉണര്‍ന്നിരുന്നാല്‍ അതാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ പോകുന്നത്. ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

കുട്ടികള്‍ക്ക് അത്യാവശ്യമുള്ള കളിപ്പാട്ടങ്ങളും വായിക്കാനുള്ള പുസ്തകങ്ങളുമെല്ലാം എടുക്കാന്‍ ശ്രദ്ധിക്കണം. നീണ്ടയാത്രകളാണ് ചെയ്യുന്നതെങ്കില്‍ എടുക്കുന്ന പുസ്തകങ്ങളുടെയും മറ്റും എണ്ണം കൂട്ടണമെന്ന് മാത്രം. കുട്ടി ഭക്ഷണം കഴിക്കുന്ന സമയത്തിലും ഉറങ്ങുന്ന സമയത്തിലും ഒരു മാറ്റവും ഉണ്ടാകാന്‍ പാടില്ല. മറ്റ് സീറ്റുകളില്‍ ഇരിക്കുന്നവരെ ശല്യപ്പെടുത്താന്‍ ഒരു കാരണവശാലും കുട്ടിയെ അനുവദിക്കരുത്. വീട്ടില്‍ ഓടികളിക്കുന്നതുപോലെ ചെയ്യാന്‍ ഒരിക്കലും അനുവദിക്കരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.