1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012

കുട്ടികളില്‍ പോലും വിഷാദരോഗവും ഉത്കണ്ഠയും കൂടുന്നതായി റിപ്പോര്‍ട്ട്.രണ്ടായിരത്തി പത്ത് സെപ്റ്റംബര്‍ മുതല്‍ രണ്ടായിരത്തി പതിനൊന്ന് ആഗസ്റ്റ് വരെ 324 കുട്ടികളെയാണ് വിഷാദരോഗത്തിന് ചികിത്സക്കായി റഫര്‍ ചെയ്തതെന്ന് എന്‍എച്ച്എസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പതിനാറ് വയസ്സിന് താഴെയുളള മറ്റൊരു 378 കുട്ടികളെ മെന്റല്‍ ഹെല്‍ത്ത് തെറാപ്പിക്കായി റഫര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കോഗ്നിറ്റീവ് ബിഹോവിയര്‍ തെറാപ്പി, ആങ്‌സൈറ്റി മാനേജ്‌മെന്റ് , ആര്‍ട്ട് ആന്‍ഡ് പ്ലേ തെറാപ്പി തുടങ്ങിയവയും ഉള്‍പ്പെടും. രണ്ട് വയസ്സ് പ്രായമുളള ഒരു കുട്ടിയേയും ഈ വര്‍ഷം ചികിത്സക്കായി റഫര്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് എന്‍എച്ച്എസ് രേഖകള്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ ഇടയില്‍ ഉത്കണ്ഠ, വിഷാദം പോലുളള രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. വര്‍ഷം തോറും ഇത്തരം രോഗികളില്‍ 10 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നതായി എന്‍എച്ച്എസിന്റെ ചൈല്‍ഡ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബാര്‍ബറാ ഇന്‍ക്‌സണ്‍ പറയുന്നു. കുടുംബത്തിലെ തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും മറ്റുമാണ് കുട്ടികളെ വിഷാദരോഗികളാക്കുന്നത്. കുടുംബപ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ കുട്ടികളോട് തീര്‍ക്കുന്നതും കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം തകരാറിലാക്കും.

നല്ല മാനസികാരോഗ്യമുളള കുട്ടികള്‍ക്കേ നല്ല പൗരന്‍മാരായി വളര്‍ന്ന് വരാനാകുളളു. കഴിഞ്ഞ ഫെബ്രുവരിയില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനായി പാര്‍ലമെന്റ്‌ അധികമായി 22 മില്യണ്‍ പൗണ്ട് വകയിരുത്തിയിരുന്നു. അഞ്ചിനും പതിനാറിനും ഇടയ്ക്ക് പ്രായമുളള കുട്ടികളില്‍ പത്തിലൊരാള്‍ ചികിത്സ നേടേണ്ട മാനസിക രോഗത്തിന് അടിമയാണന്നാണ് കരുതുന്നത്.നിലവില്‍ മാനസിക രോഗത്തിന് ചികിത്സ തേടുന്ന മുതിര്‍ന്നവരില്‍ പകുതി പേര്‍ക്കും രോഗത്തിന്റെ ആദ്യലക്ഷണം കണ്ട് തുടങ്ങിയത് 14 വയസ്സിന് മുന്‍പായിരുന്നുവെന്നതും ശ്രദ്ദേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.