1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012


ചില കുട്ടികളുടെ ചോദ്യം കേട്ടാല്‍ മുതിര്‍ന്നവര്‍ പോലും വായ പൊളിച്ച് നിന്നു പോകും. ജീവിതത്തില്‍ എന്നും കണ്ടുകൊണ്ടിരിക്കുന്ന എന്നാല്‍ ഒരിക്കല്‍ പോലും ശ്രദ്ധിച്ചിട്ടില്ലാത്ത കാര്യങ്ങളാകും അവര്‍ ചോദി്ക്കുക. എന്നാല്‍ എന്ത് മറുപടി പറയുമെന്ന് ഒാര്‍ത്ത് അവരെ ഓടിച്ച് വിടേണ്ട കാര്യമില്ല. അല്പം ആലോചിച്ച് രസകരമായ കാര്യങ്ങളിലൂടെ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാവുന്നതാണ്. ആ്കാശമെന്താണ് നീലനിറത്തിലിരിക്കുന്നത് എന്ന് ചോദിച്ചാല്‍ കുട്ടികളോട് പ്രകാശത്തിന്റെ അപനിര്‍മ്മാണം എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കെന്ത് മനസ്സിലാകാനാണ്. പകരം ചെറിയ കഥകളിലൂടെ അവരുടെ ഭാവനയെ ഉണര്‍ത്തി നോക്കു…അത് പിന്നീട് വലിയ ഗുണങ്ങള്‍ ചെയ്യും. കുട്ടികളില്‍ നിന്ന മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അവയ്ക്കുളള രസകരമായ ഉത്തരങ്ങളും താഴെ

1. വ്യക്തിപരമായ പ്രശ്‌നങ്ങള്‍

മമ്മിയുടെ പിന്‍ഭാഗമെന്താ ഇങ്ങനെ ഇരിക്കുന്നത്
കു്ട്ടികള്‍ സ്വകാര്യഭാഗങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവരോട് ദേഷ്യപ്പെടേണ്ട കാര്യമില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചിലപ്പോള്‍ അവര്‍ പൊതുസ്ഥലങ്ങളില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ശ്രദ്ധിക്കണം.രസകരമായ ഉത്തരങ്ങളിലൂടെ അവരുടെ ശ്രദ്ധയെ തിരിച്ച് വിടാന്‍ കഴിയണം. അവിടെയാണ് അമ്മ വാവയുടെ കമ്പിളിപ്പുതപ്പ് സൂക്ഷിച്ചിരുന്നതെന്നോ മറ്റോ…

2.മൃഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍

ഈ പൂച്ചകള്‍ക്ക് ബോറടിക്കാറുണ്ടോ? പൂച്ചകളെന്തിനാണ് ഉറങ്ങുന്നത്. കു്ട്ടികള്‍ക്ക് നൂറ് നൂറ് സംശയങ്ങളായിര്ിക്കും. സാധാരണ പൂ്്ച്ച് കുഴിമടിയന്‍മാരാണ്. ദിവസത്തില്‍ 16 മണിക്കൂറെങ്കിലും അവര്‍ ഉറക്കമായിരിക്കും. എന്നാല്‍ കുട്ടികള്‍ ചോദിക്കുമ്പോള്‍ അവയ്ക്ക് ബോറടിക്കാറില്ലെന്നും ഭിത്തിയില്‍ കൂടി പോകുന്ന ചിലന്തിയെ ശ്രദ്ധിക്കുന്നതാണന്നോ അല്ലെങ്കില്‍ മഴകാണുകയാണന്നോ അങ്ങനെ എന്തെങ്കിലും മറുപടി കുട്ടിക്ക് നല്‍കാം.

3.ലിംഗപരമായ കാര്യങ്ങള്‍

ആണ്‍കുട്ടികളുടെ ലിംഗമെന്താ അങ്ങനെ ഇരിക്കുന്നത് / പെണ്‍കുട്ടികള്‍ക്കെന്താ ലിംഗമില്ലാത്തത് എന്നിങ്ങനെയുളള നിസ്സാര ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ അച്ഛനോട് പോയി ചോദിക്കൂ എന്ന പറഞ്ഞ് കുട്ടിയെ തൃപ്തി പെടുത്താവുന്നതാണ്.

4. തത്വചിന്താപരമായ കാര്യങ്ങള്‍

നിഴലുകള്‍ എന്തുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്ത ഉത്തരം നല്‍കും. കുട്ടികള്‍ക്കുളള കഥകളും കവിതകളും വായ്ക്കുന്നതിലൂടെ ഇത്തരം ഭാവനകള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കും. മഴവില്ലിന്റെ പിന്‍ഭാഗം കൊണ്ടാണ് നിഴലുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന പറഞ്ഞു നോക്കു അവന്റെ ഭാവനകള്‍ മഴവില്ലിലേക്കും നിറങ്ങളിലേക്കും പറന്ന് പോകുന്നത് കാണാം.

5. പരിണാമകാര്യങ്ങള്‍

ആദ്യത്തെ കുതിര എവിടെനിന്നു വന്നു എന്ന് കുഞ്ഞിന്റെ ചോദ്യത്തിന് ഞാന്‍ സുവോളജി പഠിച്ചിട്ടില്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ കഷ്ടം എന്നേ പറയേണ്ടി വരു. അറിയില്ലെങ്കില്‍ ഒന്ന് അന്വേഷിച്ച ശേഷം കുട്ടിക്ക് ശരിയായ ഉത്തരം നല്‍കു. അവന് സന്തോഷമാകും. 75 മില്യണ്‍ വര്‍ഷങ്ങള്‍്ക്ക് മുന്‍പ് യൂറോപ്പിലും ഏഷ്യയിലുമാണ് ആദ്യത്തെ കുതിരകള്‍ ഉണ്ടായതെന്നും അവക്ക് വെറും 60സെമി നീളമേ ഉണ്ടായിരുന്നുളളുവെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.

6. സമൂഹത്തില്‍ ചോദിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ആ സ്ത്രീയ്‌ക്കെന്താ മീശയുളളത്?/ ഈ മനുഷ്യന്റെ വേഷമെന്താ ഇങ്ങനെ? ഇത്തരം ചോദ്യങ്ങള്‍ കുട്ടികള്‍ പൊതുസ്ഥലത്ത് വച്ച് ഉറക്കെ ചോദിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

7. രാസമാറ്റത്തെക്കുറിച്ചുളള ചോദ്യങ്ങള്‍

അമ്മ പിടിക്കുമ്പോള്‍ മാത്രമെന്താ വെളളത്തിന് ചൂട്. കുട്ടികള്‍ വിചാരിക്കുന്നത് അമ്മ അവനെ ടാപ്പിന് ചുവട്ടില്‍ തന്നെ പിടിച്ച് നിര്‍ത്തിയിരിക്കുന്നത് കൊണ്ടാണ് വെളളത്തിന് ഇത്ര ചൂടെന്നാണ്. അവനെ ബോയിലറുകളെ പറ്റി പറഞ്ഞ് മനസ്സിലാക്കാനുളള പ്രായമെത്തിയിട്ടില്ല. അമ്മ മോനെ കുളിപ്പിക്കാന്‍ വേണ്ടി തണുപ്പിനെ പിടിച്ച് പുറത്തുകളഞ്ഞതാണന്നും മറ്റും പറഞ്ഞ് കുട്ടികളെ സമാധാനിപ്പിക്കാം.

8. രോഗത്തെ കുറിച്ചുളള ചോദ്യങ്ങള്‍

മുത്തശ്ചനെപ്പോഴാ മരിക്കുന്നത് എന്ന പോലുളള ചോദ്യങ്ങള്‍ കേട്ട് കുട്ടിയെ ശാസിക്കാന്‍ ചെല്ലേണ്ടേ. മുതിര്‍ന്നവരുടെ വായില്‍ നിന്ന് തന്നെയാകും ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ കേട്ടിട്ടുളളത്. ശ്വാസം നിലയ്ക്കുമ്പോള്‍ എന്ന് പറഞ്ഞ് അവനെ ഒഴിവാക്കാം.

9. വസ്തുക്കളെ കുറിച്ചുളള ചോദ്യങ്ങള്‍

ആകാശമെന്താണ് നീലനിറത്തിലിരിക്കുന്നത് എന്ന് ചോദിച്ചാല്‍ കു്ട്ടികള്‍ക്ക് പ്രകാശത്തിന്റെ വികിരണവും അപനിര്‍മ്മാണവും ഒന്നും മനസ്സിലാകണമെന്നില്ല. മുതിര്‍ന്ന കുട്ടികളാണങ്കില്‍ ലളിതമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം. തീരെ ചെറിയ കു്ട്ടികളാണങ്കില്‍ അത് ദൈവത്തിന്റെ ഇഷ്ടനിറമാണന്ന് പറയാവുന്നതാണ്.

9. നഗ്നതയെ കുറിച്ചുളള ചോദ്യങ്ങള്‍

രതിമൂര്‍ച്ഛ എന്താണ് എന്നായിരുന്നു ഒരിക്കല്‍ ഒരു വിരുതന്റെ ചോദ്യം, വേശ്യയെന്ന് ആരെയാണ് വിളിക്കുന്നത്?, കോണ്ടം എന്താണ് ഇങ്ങനെ പല പല ചോദ്യങ്ങള്‍ കുട്ടികള്‍ നിങ്ങളോട് ചോദിക്കാം അവയ്ക്ക് മുന്നില്‍ അപ്‌സെറ്റാകാതെ വലിയ കുട്ടിയാകുമ്പോള്‍ മോന് അതൊക്കെ പറഞ്ഞ് തരാം എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചാല്‍ മതിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.