1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2023

സ്വന്തം ലേഖകൻ: ശമ്പളവിഷയത്തിലെ തര്‍ക്കത്തിന്റെ പേരില്‍ ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ അടുത്ത മാസം 8 ദിവസം സമരത്തിന്. തങ്ങളുടെ അംഗങ്ങള്‍ മേയ് 4, 5, 6, 9, 10, 25, 26, 27 തീയതികളില്‍ സമരത്തിന് ഇറങ്ങുമെന്നാണ് യുണൈറ്റ് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ക്കായി ആളുകള്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഘട്ടത്തില്‍ സമരം നടത്തുന്നത് സുപ്രധാന തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് യുണൈറ്റ് വ്യക്തമാക്കി. മേയ് 6ന് നടക്കുന്ന ചടങ്ങുകളിലേക്ക് ആളുകള്‍ വന്‍തോതില്‍ യാത്ര ചെയ്യുന്നതിന് പുറമെ മേയ് 13ന് യൂറോവിഷന്‍ സോംഗ് കോണ്ടസ്റ്റും നടക്കുന്ന വേളയില്‍ പണിമുടക്ക് തലവേദന സൃഷ്ടിക്കാനാണ് സാധ്യത.

ഈസ്റ്റര്‍ സമയത്ത് 1400 സെക്യൂരിറ്റി ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട 10 ദിവസത്തെ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. സമരങ്ങള്‍ സമ്മറില്‍ മുഴുവന്‍ തുടരാനാണ് അംഗങ്ങള്‍ ബാലറ്റ് ചെയ്തിരിക്കുന്നതെന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു. ശരാശരി സുരക്ഷാ ജീവനക്കാരന്റെ പ്രതിവര്‍ഷം ശമ്പളം 30,000 പൗണ്ടാണെന്ന് യൂണിയന്‍ വ്യക്തമാക്കി.

എന്നാല്‍ 2017 മുതല്‍ കണക്കാക്കുമ്പോള്‍ യഥാര്‍ത്ഥ വരുമാനത്തില്‍ 24 ശതമാനം കുറവാണ് നേരിട്ടതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 10 ദിവസത്തെ സമരത്തിനിടെ യാത്രക്കാരെ ബാധിക്കാതെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തിയെന്ന് ഹീത്രൂ വക്താവ് പ്രതികരിച്ചു. ഹീത്രൂവിലെ മറ്റ് സഹജീവനക്കാര്‍ മുന്നോട്ട് വെച്ച ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറാണ്, യുണൈറ്റ് ഇത് കേള്‍ക്കുകയാണ് വേണ്ടത്, വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.