1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ മലയാള സാഹിത്യവേദി സാഹിത്യമത്സരവിജയികളെ പ്രഖ്യാപിച്ചു
ലണ്ടന്‍ മലയാള സാഹിത്യവേദി സാഹിത്യമത്സരവിജയികളെ പ്രഖ്യാപിച്ചു
ലണ്ടന്‍: ലണ്ടന്‍മലയാളി സാഹിത്യവേദി സംഘടിപ്പിച്ച രണ്ടാമത് സാഹിത്യമത്സരത്തില്‍ പോള്‍സണ്‍ അറക്കക്കുടി(ചെറുകഥ), മനോജ് മാത്യു(ചെറുകഥ), ജോയിസ് സേവ്യര്‍(കവിത) എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ആഗസ്തില്‍ ഈസ്റ്റ് ഹാമില്‍ നടത്തപ്പെടുന്ന തകഴി അനുസ്മരണ യോഗത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.
കെ.കെ.മോഹന്‍ദാസ് മാന്നാര്‍ അബ്ദുള്‍ ലത്തീഫുമായി കൂടിക്കാഴ്ച നടത്തി
കെ.കെ.മോഹന്‍ദാസ് മാന്നാര്‍ അബ്ദുള്‍ ലത്തീഫുമായി കൂടിക്കാഴ്ച നടത്തി
ഒ.ഐ.സി.സി യുകെയുടെ ടി.ഹരിദാസിന്റെ നേതൃത്വത്തില്‍ യുകെയില്‍ കെ.പി.സി.സി നിര്‍ദേശിച്ചിട്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെപ്പറ്റിയും ഒ.ഐ.സി.സിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തെപ്പറ്റിയും സംഘടനയിലെ മറ്റ് പരസ്പരധാരണകളെപ്പറ്റിയും കെ.കെ.മോഹന്‍ദാസ് കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തിഫുമായി വിശദമായചര്‍ച്ചകള്‍ നടത്തി. കൗണ്ടികളിലും കൗണ്‍സിലുകളിലും കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും മെമ്പര്‍ഷിപ്പ് വിതരണം ആരംഭിക്കാനും ഒക്ടോബറോടെ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കാനും ചര്‍ച്ചയില്‍ ഇരുനേതാക്കളും തീരുമാനിച്ചു. സംഘടനയില്‍ നിലവിലുള്ള …
നാലാമത് മുട്ടുചിറ സംഗമം ബോണ്‍മൗത്തില്‍
നാലാമത് മുട്ടുചിറ സംഗമം ബോണ്‍മൗത്തില്‍
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ കോട്ടയം ജില്ലയിലെ മുട്ടുചിറ നിവാസികള്‍ ഒത്തുകൂടുന്ന നാലാമത് കുടുംബസംഗമം ആഗ്‌സ്ത്25 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സെന്റ് ലൂക്ക് ചര്‍ച്ച് ഹാളില്‍ രാവിലെ 9.30ന് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സംഗമപരിപാടികള്‍ ആരംഭിക്കും. മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ജനപങ്കാളിത്തം ഈ വര്‍ഷമുണ്ടാകുെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഞ്ചസ്റ്ററില്‍ നിന്നും കോച്ചിലാണ് ആളുകള്‍ …
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായികദിനം അവിസ്മരണീയം
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായികദിനം അവിസ്മരണീയം
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈവര്‍ഷത്തെ കായികദിനം ജൂണ്‍23, ജുലൈ 14 എന്നീ തീയതികളില്‍ അംഗങ്ങളുടെ ആവേശവും സഹകരണവും കൊണ്ട് അവിസ്മരണീയമായി നടത്തപ്പെട്ടു. കമ്മ്യൂണിറ്റി സെക്രട്ടറി മാര്‍ട്ടിന്‍ ജി തെനംകാലാ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷാജി തോമസ് കായികദിനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജൂണ്‍23 ശനിയാഴ്ച കാന്‍ഫോഡ്ഹീത്ത് ലെഷര്‍ സെന്ററില്‍ ബാഡ്മിന്റണ്‍ മത്സരം നടത്തുകയുണ്ടായി. ഉച്ചകഴിഞ്ഞ് …
യുകെയിലെ കോതമംഗലം നിവാസികള്‍ക്കായി കോതമംഗലം കൂട്ടം
യുകെയിലെ കോതമംഗലം നിവാസികള്‍ക്കായി കോതമംഗലം കൂട്ടം
യുകെയിലെ കോതമംഗലം നിവാസികള്‍ക്ക് ആശയങ്ങള്‍ കൈമാറുവാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു വേദിയായി കോതമംഗലം കൂട്ടം എന്ന പേരില്‍ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ തീരുമാനമായി. യുകെയിലെ ഏതെങ്കിലുമൊരു നഗരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കോതമംഗലം കൂട്ടം കൂടിച്ചേരല്‍ എന്ന പേരില്‍ ഒത്തുചേരലിന് അവസരമൊരുക്കും. കോതമംഗലത്തു നിന്നുമുള്ള കുടുംബങ്ങളെ പ്രതിസന്ധികളില്‍ നിന്നും സഹായിക്കുക കോതമംഗലം കൂട്ടത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കും. കോതമംഗലത്ത് ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ …
നോട്ടിംഗ്ഹാമില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 20ന്
നോട്ടിംഗ്ഹാമില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 20ന്
യുകെയിലെ മലയാളികളുടെ ഇടയില്‍ വോളിബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റോബിന്‍ഹുഡ് ചലഞ്ചേഴ്‌സ് നോട്ടിംഗ്ഹാം വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍
നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമ പ്രവര്‍ത്തനം പുരോഗമിക്കുന്നു
നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമ പ്രവര്‍ത്തനം പുരോഗമിക്കുന്നു
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്‌നാനായ സിറിയന്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം വിജയകരമാക്കുവാന്‍
പ്രൊഫ. ജോയ് മുപ്രാപ്പള്ളിയ്ക്ക് ബേസിംഗ് സ്റ്റോക്കില്‍ സ്വീകരണം
പ്രൊഫ. ജോയ് മുപ്രാപ്പള്ളിയ്ക്ക് ബേസിംഗ് സ്റ്റോക്കില്‍ സ്വീകരണം
കേരള ക്നാനായ കോണ്‍ഗ്രസ് പ്രസിഡന്റ്‌ പ്രൊഫ. ജോയ് മുപ്രാപ്പള്ളിയ്ക്ക് ബേസിംഗ്സ്റ്റോക്ക് ക്നാനായ യൂണിറ്റു സ്വീകരണം നല്‍കി. ബുധനാഴ്ച ബര്‍മുഡ കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു സ്വീകരണ പരിപാടി. വൈസ് പ്രസിഡന്റ്‌ ടോമി മാത്യൂസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ രാജേഷ് ബേബി യൂണിറ്റു അംഗങ്ങളില്‍ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. പ്രൊഫ. ജോയ് മുപ്രാപ്പള്ളി തന്റെ പ്രസംഗത്തില്‍ കേരളത്തിലും അമേരിക്കയിലും …
സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി യുക്മ ഈസ്റ് ആംഗ്ളിയന് പ്രസിഡന്റ് ജോര്‍ജ്‌ പൈലി
സ്വീകരണങ്ങള്‍  ഏറ്റുവാങ്ങി  യുക്മ ഈസ്റ് ആംഗ്ളിയന് പ്രസിഡന്റ് ജോര്‍ജ്‌ പൈലി
യുക്മയുടെ ഈസ്റ് ആംഗ്ളിയന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോര്ജ് പൈലിക്ക് സ്വതം അസോസിയെഷനായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനില്‍ ഉജ്വല സ്വീകരണം നല്കി
ലെസ്റ്ററില്‍ ജൂബിലേറിയന്‍ റെമിജിയുസ് പിതാവിനു രൂപതയുടെ ആവേശോജ്ജ്വല സ്വീകരണം നാളെ .
ലെസ്റ്ററില്‍ ജൂബിലേറിയന്‍ റെമിജിയുസ് പിതാവിനു രൂപതയുടെ ആവേശോജ്ജ്വല സ്വീകരണം നാളെ .
താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങള്‍ നാളെ ലെസ്റ്ററില്‍ ആവേശ പൂര്‍വ്വം ഒത്തു കൂടുന്നു