1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ വിസാ നിയമത്തിൽ മാറ്റം; ഇനി പരിശീലനകാലത്തും ജോലി മാറാം
അബുദാബിയിൽ വിസാ നിയമത്തിൽ മാറ്റം; ഇനി പരിശീലനകാലത്തും ജോലി മാറാം
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു ജോലി മാറാമെന്ന് അധികൃതർ. പുതിയ ഫെഡറൽ തൊഴിൽ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴിൽപരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നൽകി 17 ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണു പുതിയ നിയമം. ഒരാൾ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ ആറു മാസം വരെ തൊഴിൽ പരിശീലന കാലമാണ്. …
സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു; പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന് അധികൃതർ
സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു; പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരും കൂടി ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. …
ഒമാനിൽ ഷെഹീൻ ചുഴലിക്കാറ്റിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ ഫോം പൂരിപ്പിച്ച് നൽകി തുടങ്ങി
ഒമാനിൽ ഷെഹീൻ ചുഴലിക്കാറ്റിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ ഫോം പൂരിപ്പിച്ച് നൽകി തുടങ്ങി
സ്വന്തം ലേഖകൻ: ഒമാനിലെ ബാത്തിന മേഖലയിൽ ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട്‌ നഷ്ടപ്പെട്ടവർക്ക് എംബസി നൽകിയ ഫോറം പൂരിപ്പിച്ചു നൽകി തുടങ്ങി. ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഖാബൂറയിലെ സാമൂഹ്യ പ്രവർത്തകർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി ഫോം നൽകിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻ തുടങ്ങി …
ഖത്തറിലെത്തിയ ഒമാന്‍ സുല്‍ത്താന് ഊഷ്മള വരവേല്‍പ്പ്; ആറ് നിർണായക കരാറുകളില്‍ ഒപ്പുവച്ചു
ഖത്തറിലെത്തിയ ഒമാന്‍ സുല്‍ത്താന് ഊഷ്മള വരവേല്‍പ്പ്; ആറ് നിർണായക കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ദോഹയിലെത്തി. ഇരു രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാവാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് ഇരു ഭരണാധികാരികളും പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലായി ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചതായി …
ബഹ്റൈനിൽ ആത്മഹത്യ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ഉയരുന്നു; മുന്നിൽ മലയാളികള്‍
ബഹ്റൈനിൽ ആത്മഹത്യ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ഉയരുന്നു; മുന്നിൽ മലയാളികള്‍
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നു. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മലയാളികള്‍ …
കുവൈത്തിൽ നിക്ഷേപകർക്കും വ്യാപാരികൾക്കും 15 വർഷ ഇഖാമ അനുവദിക്കാൻ നീക്കം
കുവൈത്തിൽ നിക്ഷേപകർക്കും വ്യാപാരികൾക്കും 15 വർഷ ഇഖാമ അനുവദിക്കാൻ നീക്കം
സ്വന്തം ലേഖകൻ: വിദേശി നിക്ഷേപകർക്കും കമ്പനി ഉടമകൾക്കും തെരഞ്ഞെടുത്ത ബിസിനസ്​ യൂനിറ്റുകളുടെ സി.ഇ.ഒമാർക്കും 15 വർഷ താമസാനുമതി നൽകുന്നത്​ സംബന്ധിച്ച്​ കുവൈത്ത്​ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്​. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ദേശീയ സമ്പദ്​ വ്യവസ്ഥക്ക്​ കരുത്ത്​ പകരുന്ന ചില വിദേശികൾക്ക്​ സ്​പോൺസർഷിപ്പ്​ സംവിധാനം ഒഴിവാക്കി നൽകുന്നതും പരിഗണനയിലുണ്ട്​. …
കുവൈത്തിൽ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വാക്ക് ഇന്‍ സൗകര്യം; നടപടികൾ ഇനി എളുപ്പം
കുവൈത്തിൽ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വാക്ക് ഇന്‍ സൗകര്യം; നടപടികൾ ഇനി എളുപ്പം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബൂസ്റ്റര്‍ വാക്സിനേഷന്‍ കാമ്പയില്‍ ഊര്‍ജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അസ്സനദ് അറിയിച്ചു. 18 വയസ് പൂര്‍ത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവരുമായ ആളുകള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ …
ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ജോക്കർ മാൽവെയർ വീണ്ടും; ഈ 15 ആപ്പുകൾ ഉടൻ ഒഴിവാക്കുക!
ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് ജോക്കർ മാൽവെയർ വീണ്ടും; ഈ 15 ആപ്പുകൾ ഉടൻ ഒഴിവാക്കുക!
സ്വന്തം ലേഖകൻ: ജോക്കർ മാൽവെയറിന്റെ ആക്രമണത്തിൽ വീണ്ടും പെട്ടിരിക്കുകയാണ് സൈബർ ലോകം. ഇത്തവണ ആൻഡ്രോയിഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളെയാണ് മാൽവെയർ പിടികൂടിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പും ജോക്കർ മാൽവെയർ ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്‌റ്റോർ ആപ്ലിക്കേഷനുകൾ നീക്കിയിരുന്നു. ഫോണുപയോക്താക്കളുടെ …
എണ്ണവില വർധനവിനെതിരെ നിർണായക നീക്കവുമായി ഇന്ത്യ; ഒപെക് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
എണ്ണവില വർധനവിനെതിരെ നിർണായക നീക്കവുമായി ഇന്ത്യ; ഒപെക് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാന നീക്കങ്ങളുമായി ഇന്ത്യ. രാജ്യത്തെ കരുതൽ ശേഖരം ഇന്ത്യ പുറത്തെടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ജാപ്പനീസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. എണ്ണ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ കൃത്രിമമായി ക്ഷാമം ഉണ്ടാക്കി, ഇവയുടെ ആവശ്യകത ഉയർത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള …
കോവിഡ് വാക്സിനേഷൻ തുണച്ചു; ഇന്ത്യയുടെ ജിഡിപി 2022ൽ 9.1% വളരുമെന്ന് ഗോൾഡ്മാൻ സാക്‌സ്
കോവിഡ് വാക്സിനേഷൻ തുണച്ചു; ഇന്ത്യയുടെ ജിഡിപി 2022ൽ 9.1% വളരുമെന്ന് ഗോൾഡ്മാൻ സാക്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനമായി ഉയരുമെന്ന് ഗോൾഡ്മാൻ സാക്‌സ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വളർച്ച നേടുമെന്നാണ് വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്മാൻ സാക്‌സ് കണക്കാക്കുന്നത്. 2020 ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുത്തനെ ഏഴ് ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ വലിയതോതിലുളള തിരിച്ചുവരവാണ് ഇന്ത്യൻ വിപണിയിൽ പിന്നീട് ദൃശ്യമായത്. ഗോൾഡ്മാൻ സാക്‌സിന്റെ …