1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധികാരത്തിൽ വെറും 12 മണിക്കൂർ മാത്രം; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു!
അധികാരത്തിൽ വെറും 12 മണിക്കൂർ മാത്രം; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു!
സ്വന്തം ലേഖകൻ: ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം സ്വീഡ​െൻറ ആദ്യ വനിത പ്രധാനമന്ത്രിയായ സോഷ്യൽ ഡെമോക്രാറ്റ്​ നേതാവ്​ മഗ്​ദലീന ആൻഡേഴ്​സൺ രാജിവെച്ചു. സഖ്യ സർക്കാറിൽനിന്ന് ഗ്രീൻ പാർട്ടി പിന്മാറിയതോടെയാണ് രാജിവെച്ചത്. പാർലമെൻറ് സഖ്യത്തിന്‍റെ ബജറ്റ് ബിൽ തള്ളിയതോടെയാണ് ഗ്രീൻ പാർട്ടി സഖ്യം വിടാൻ തീരുമാനിച്ചത്. ഇതോടെ രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തു. ഈ മാസാദ്യമാണ്​ 54കാരിയായ മഗ്​ദലീന സോഷ്യൽ …
20 മാസത്തിന് ശേഷം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണശേഷിയിൽ; ഇനി യാത്ര സുഗമം
20 മാസത്തിന് ശേഷം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണശേഷിയിൽ; ഇനി യാത്ര സുഗമം
സ്വന്തം ലേഖകൻ: 20 മാസങ്ങൾക്കുശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങി. ബുധനാഴ്ച ടെർമിനൽ മൂന്നിലെ കോൺകോഴ്‌സ് എ തുറന്നതോടെയാണ് വിമാനത്താവളം 100 ശതമാനം ശേഷിയിലെത്തിയത്. എമിറേറ്റ്‌സ് എയർലൈൻ സേവനം നൽകുന്ന വർഷത്തിൽ 19 മില്യൻ യാത്രക്കാർ കടന്നുപോകുന്ന എ 380 ടെർമിനലാണിത്. മഹാമാരിക്കുശേഷം എമിറേറ്റ്‌സ് എയർലൈൻ 90 ശതമാനവും പ്രവർത്തനശേഷി പുനഃസ്ഥാപിച്ചുകഴിഞ്ഞു. അടുത്തമാസത്തോടെ …
കോവിഡിനെതിരെ സുരക്ഷ: എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം
കോവിഡിനെതിരെ സുരക്ഷ: എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ ബൂസ്റ്റർ ഡോസ് വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. സ്വദേശികളുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. സിനോഫാം വാക്‌സീൻ എടുത്തവർ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്റർ ‍‍‍ഡോസ് എടുക്കണമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ …
ഇന്ത്യയും സൗദിയും ഡിജിറ്റൽ, ഇലക്ട്രോണിക് മേഖലകളിൽ ഒരുമിച്ച് മുന്നോട്ട്; കൂടുതൽ തൊഴിലുകൾ
ഇന്ത്യയും സൗദിയും ഡിജിറ്റൽ, ഇലക്ട്രോണിക് മേഖലകളിൽ ഒരുമിച്ച് മുന്നോട്ട്; കൂടുതൽ തൊഴിലുകൾ
സ്വന്തം ലേഖകൻ: ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും ഇലക്ട്രോണിക്‌സ് രംഗത്തും യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ–സൗദി ധാരണ. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ …
സൗദിയിൽ വിഷന്‍ 2030 ഫലം കാണുന്നതായി കണക്കുകൾ; എണ്ണയിതര കയറ്റുമതിയില്‍ കുതിച്ചു കയറ്റം
സൗദിയിൽ വിഷന്‍ 2030 ഫലം കാണുന്നതായി കണക്കുകൾ; എണ്ണയിതര കയറ്റുമതിയില്‍ കുതിച്ചു കയറ്റം
സ്വന്തം ലേഖകൻ: ജ്യത്തെ സാമ്പത്തിക മേഖലയുടെ എണ്ണയിന്‍ മേലുള്ള അമിത ആശ്രയത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികള്‍ വിജയം കാണുന്നതായി വിലയിരുത്തല്‍. രാജ്യത്തെ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2021 സപ്തംബറില്‍ …
ഒമാനിൽ വാ​ക്​​സി​നേ​ഷ​ൻ ഫീ​ൽ​ഡ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു; പ്രവാസികൾക്കും വാക്സിൻ
ഒമാനിൽ വാ​ക്​​സി​നേ​ഷ​ൻ ഫീ​ൽ​ഡ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു; പ്രവാസികൾക്കും വാക്സിൻ
സ്വന്തം ലേഖകൻ: കോ​വി​ഡി​നെ​തി​രെ വാ​ക്​​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു. വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​​​​​മ്പൊ​രു​ക്കി​യാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഫീ​ൽ​ഡ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​​മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​വാ​ബി വി​ലാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ്, ന​ഖ​ൽ വി​ലാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ്, വാ​ദി​അ​ൽ​മ​ആ​വി​ൽ വി​ലാ​യ​ത്തി​ലെ അ​ൽ-​മ​ഹ ഇ​ന്ധ​ന ഫി​ല്ലി​ങ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ …
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പരിഹാരമായി
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പരിഹാരമായി
സ്വന്തം ലേഖകൻ: നോർക്കയുടെ വിദ്യാഭ്യാസ വായ്‌പ ലഭിക്കുന്നതിന് ഗാർഹിക തൊഴിലാളികളുടെ ശമ്പള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. നിലവിൽ അതിന് സൗകര്യം ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ ‌പ്രയാസം ശ്രദ്ധയിൽപ്പെടുത്തിയതിന് ഓപ്പൺ ഹൗസിൽ മറുപടി ‌പറയുകയായിരുന്നു അദ്ദേഹം. ശമ്പളം സംബന്ധിച്ച് ജസ്റ്റിസ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്പോൺസർ നൽകുന്ന സർട്ടിഫിക്കറ്റ് വിദേശമന്ത്രാലയത്തിന്റെ …
കോവാക്സിൻ എടുത്ത കുവൈത്ത് പ്രവാസികളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി അം​ബാ​സ​ഡ​ർ
കോവാക്സിൻ എടുത്ത കുവൈത്ത് പ്രവാസികളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി അം​ബാ​സ​ഡ​ർ
സ്വന്തം ലേഖകൻ: കോ​വാ​ക്​​സി​ൻ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ എം​ബ​സി ​ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ഓപ​ൺ ഹൗ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വാ​ക്​​സി​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച​ത്​ കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്ത്​ …
കുവൈത്തില്‍ വിസ നിയമങ്ങളില്‍ മാറ്റം വരുന്നു; വിദേശികള്‍ക്ക് ദീര്‍ഘകാല വിസകള്‍ നൽകും
കുവൈത്തില്‍ വിസ നിയമങ്ങളില്‍ മാറ്റം വരുന്നു; വിദേശികള്‍ക്ക് ദീര്‍ഘകാല വിസകള്‍ നൽകും
സ്വന്തം ലേഖകൻ: യുഎഇയുടെ മാതൃകയില്‍ പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസകള്‍ അനുവദിക്കാനുള്ള തയ്യാറെടുപ്പുകളുമായി കുവൈത്ത് ഭരണകൂടം. ഇതിനായി രാജ്യത്തെ റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. വിദേശി നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് …
ഇന്ത്യയിൽ ജനസംഖ്യാ വിസ്ഫോടനമില്ല; പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ; ജനസംഖ്യാ സര്‍വേ
ഇന്ത്യയിൽ ജനസംഖ്യാ വിസ്ഫോടനമില്ല; പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ; ജനസംഖ്യാ സര്‍വേ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ആശാവഹമായ കണ്ടെത്തലുകളുമായി നാഷണൽ ഫാമിലി ആൻ്റ് ഹെൽത്ത് സർവേ ഫലം. രാജ്യത്ത് ചരിത്രത്തിലാദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തെക്കാള്‍ മുകളിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയിൽ 1000 പുരുഷന്മാ‍ര്‍ക്ക് 1020 സ്ത്രീകൾ എന്ന തോതിലാണ് ജനസംഖ്യാനുപാതമെന്നാണ് റിപ്പോര്‍ട്ട്. വരും വ‍ര്‍ഷങ്ങളിൽ ഇന്ത്യയിൽ വലിയ ജനസംഖ്യാ വിസ്ഫോടനമുണ്ടാകുമെന്നു രാജ്യത്തിൻ്റെ വള‍ര്‍ച്ചയെ …