1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍; ഇല്ലെങ്കിൽ വാക്‌സിനേഷന്‍ സ്റ്റാറ്റസ് മാറും
വിദേശത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍; ഇല്ലെങ്കിൽ വാക്‌സിനേഷന്‍ സ്റ്റാറ്റസ് മാറും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ കമ്പനികളുടെ വാക്സിന്‍ ഡോസുകള്‍ തമ്മില്‍ ഇടകലര്‍ത്തി കുത്തിവയ്ക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തറിന് പുറത്ത് നിന്ന് ഖത്തറില്‍ നല്‍കുന്നതല്ലാത്ത വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ വാക്സിന്‍ ഡോസുകളാണ് ബൂസ്റ്റര്‍ ഡോസായി ഖത്തറില്‍ ലഭിക്കുകയെന്ന് വാക്സിന്‍ …
കോവാക്സിൻ എടുത്ത് നാട്ടിൽ തുടരുന്ന പ്രവാസികളുടെ പട്ടിക തയാറാക്കാൻ കുവൈത്ത് ഇന്ത്യൻ എംബസി
കോവാക്സിൻ എടുത്ത് നാട്ടിൽ തുടരുന്ന പ്രവാസികളുടെ പട്ടിക തയാറാക്കാൻ കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി. വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല. കുവൈത്ത് അംഗീകരിച്ച പട്ടികയിൽ കോവാക്സീൻ ഇല്ലാത്തതാണ് കാരണം. അതേസമയം കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. കോവാക്സീൻ കാരണം ‌യാത്ര മുടങ്ങിയവരെക്കുറിച്ചുള്ള വിവരം …
വിഷൻ 2035: കുവൈത്തിൽ നിക്ഷേപകർക്കു വൻ അവസരം; പുതിയ ആശയങ്ങൾക്കും ക്ഷണം
വിഷൻ 2035: കുവൈത്തിൽ നിക്ഷേപകർക്കു വൻ അവസരം; പുതിയ ആശയങ്ങൾക്കും ക്ഷണം
സ്വന്തം ലേഖകൻ: രാജ്യം വാണിജ്യ- തൊഴിൽ -വിനോദ- സാമ്പത്തിക ഹബ് ആക്കി മാറ്റുന്നതിന് നിക്ഷേപകരെ ക്ഷണിച്ച് കുവൈത്ത്. വിഷൻ-2035 പദ്ധതിയിൽ ‌പുതിയ കുവൈത്ത് രൂപപ്പെടുത്തുന്നതിന് ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കും വടക്കും കരകൾ വികസിപ്പിക്കുന്നതിനും 2 കൃത്രിമ ദ്വീപുകൾ പണിയുന്നതിനുമാണ് പദ്ധതി. ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കേ കര‌യായ ഷുവൈഖ് മേഖലയിൽ 635913 ചതുരശ്ര മീറ്റർ …
കുവൈത്തിന് പുറത്തു തുടരുന്ന വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാം
കുവൈത്തിന് പുറത്തു തുടരുന്ന വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാം
സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് 6 മാസത്തിലേറെയായി തുടരുന്ന വിദേശികള്‍ക്കു തങ്ങളുടെ താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള അവസരം തുടരുമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈ വശമുള്ള എല്ലാ വിദേശികള്‍ക്കും താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. …
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ 29 ന്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ 29 ന്
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്‍റില്‍ അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങളും …
കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; ആദ്യ റിപ്പോർട്ട് തിരുത്തി ലാൻസെറ്റ്
കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; ആദ്യ റിപ്പോർട്ട് തിരുത്തി ലാൻസെറ്റ്
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയ‌േ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ …
“സിൽവർ ലൈൻ പദ്ധതി വിഡ്ഢിത്തം!” കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലെന്ന് ഇ. ശ്രീധരൻ
“സിൽവർ ലൈൻ പദ്ധതി വിഡ്ഢിത്തം!” കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലെന്ന് ഇ. ശ്രീധരൻ
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ഇ ശ്രീധരൻ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി വലിയ വിഡ്ഢിത്തമാണെന്നാണ് മെട്രോമാന്‍റെ പരാമര്‍ശം. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സില്‍വര്‍ ലൈനിന്‍റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതിൽ’ രൂപപ്പെടുമെന്നും ശ്രീധരന്‍ പറഞ്ഞു. “പാതയുടെ അലൈൻമെന്റ് ശരിയല്ല. …
കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂട റിഞ്ഞ് യുകെയും; 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിൽ
കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂട റിഞ്ഞ് യുകെയും; 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിൽ
സ്വന്തം ലേഖകൻ: കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂടറിഞ്ഞ് യുകെയും. കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ മഴയും വില്ലനായെത്തും. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ കുടുംബങ്ങളോട് തണുപ്പ് കാലത്ത് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത …
ഇയു രാജ്യങ്ങളിൽ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ് ആശുപത്രികൾ; വാക്സിൻ എടുക്കാൻ അന്ത്യശാസനം
ഇയു രാജ്യങ്ങളിൽ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ് ആശുപത്രികൾ; വാക്സിൻ എടുക്കാൻ അന്ത്യശാസനം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യൂറോപ്പിൽ വീണ്ടും ശക്തമാകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരാഴ്ചയ്‌ക്കിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. 20 ലക്ഷത്തോളം കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേർ മരിച്ചു. …
യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവം; 400 ഓളം ഒഴിവുകൾ ഉടൻ നികത്തും
യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവം; 400 ഓളം ഒഴിവുകൾ ഉടൻ നികത്തും
സ്വന്തം ലേഖകൻ: യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവാകുന്നു. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലേക്ക് നിലവിൽ 400ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ സൈറ്റുകളിലൊന്നായ ടെസ് വെബ്സൈറ്റിലാണ് ഒഴിവുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ ജോലിക്ക് കയറേണ്ടവയും പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ഏപ്രിൽ (ഇന്ത്യൻ സിലബസ്), സെപ്റ്റംബർ …