1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2019

സ്വന്തം ലേഖകന്‍: അടിമുടി അഴിമതിയും കടക്കെണിയും; പാകിസ്താന് പുറമെ മലേഷ്യയും ചൈനയുമായുള്ള വമ്പന്‍ റയില്‍ പദ്ധതി ഉപേക്ഷിച്ചു. ചൈനയ്ക്ക് നല്‍കിയിരുന്ന ശതകോടികളുടെ റെയില്‍ പ്രോജക്ട് മലേഷ്യ റദ്ദാക്കി. കരാര്‍ തുക വളരെ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കരാര്‍ റദ്ദാക്കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പല കരാറുകളും മലേഷ്യ പുനഃപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 25100 കോടി ഡോളറിന്റെ കടക്കെണിയിലാണ് മലേഷ്യ.

1960 കോടി ഡോളറിന്റെ ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതിയാണ് ചൈനയ്ക്ക് നല്‍കിയിരുന്നത്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ പറയുന്നു. കരാറുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ മലേഷ്യ പ്രതിവര്‍ഷം 12.12 കോടി ഡോളര്‍ പലിശയായി മാത്രം ചൈനയ്ക്ക് നല്‍കേണ്ടിവരുമായിരുന്നുവെന്ന് മലേഷ്യന്‍ ധനകാര്യ മന്ത്രി അസ്മിന്‍ അലി വ്യക്തമാക്കി.

ചൈനയുമായുള്‍പ്പെടെ ഏര്‍പ്പെട്ട പല കരാറുകളിലും അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ചൈനീസ് പക്ഷപാതിയായിരുന്ന നജീബ് റസാക്കിന് അധികാരം നഷ്ടപ്പെടുകയും മുന്‍ പ്രധാനമന്ത്രി നെഹാതിര്‍ മൊഹമ്മദ് അധികാരത്തിലെത്തുന്നതിനും ഇടയാക്കിയത്. അധികാരത്തിലെത്തി ആദ്യം തന്നെ ചൈനീസ് സഹായത്തോടെ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ പുനഃപ്പരിശോധിക്കാനുള്ള ഉത്തരവിടുകയായിരുന്നു മെഹാതിര്‍ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.