സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിനു പിന്നിലെ അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായതായി സൂചന. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. …
സ്വന്തം ലേഖകന്‍: ‘മോഹന്‍ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്,’ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നതായി സൂചന നല്‍കി ഒ. രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. ‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം …
സ്വന്തം ലേഖകന്‍: ആരോഗ്യ സുരക്ഷ, ആകാശ റെയില്‍പ്പാത, ക്ഷേമപെന്‍ഷനില്‍ 100 രൂപ വര്‍ധന, മദ്യവില വര്‍ധന, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അഞ്ചു ശതമാനം ഫീസ് വര്‍ധന; നവകേരള നിര്‍മിതിക്കായുള്ള തോമസ് ഐസക്കിന്റെ ബജറ്റ്; അധിക വിഭവസമാഹരണത്തിന് പ്രളയ സെസ്. നവകേരളസൃഷ്ടിക്ക് 25 പരിപാടികള്‍ മുന്നോട്ടുവെച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ്. പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രളയസെസ് …
സ്വന്തം ലേഖകന്‍: ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ കാണിച്ചു തരൂ,’ ബോളിവുഡിന്റെ മനംകവര്‍ന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോത്തേട്ടന്‍ ബ്രില്യന്‍സും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തെയാണ് ‘തുമാരി സുലു’വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും ബിജോയ് നമ്പ്യാരും പ്രശംസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ‘ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ …
സ്വന്തം ലേഖകന്‍: ബജറ്റ് അവതരണം തുടങ്ങി; നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 1000 കോടി, 25 പുതിയ പദ്ധതികള്‍; പ്രവാസിക്ഷേമത്തിന് 81 കോടി; തീരദേശ വികസനത്തിന് 1000 കോടി. സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയുടെ സമവായ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ബ്രെക്‌സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കരാര്‍ പരിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി തെരേസാ മേ ബ്രസല്‍സിനു തിരിക്കാനിരിക്കേയാണ് ഇയു നിലപാടു കടുപ്പിച്ചത്. മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബദല്‍ കരാര്‍(പ്‌ളാന്‍ബി)പാര്‍ലമെന്റ് …
സ്വന്തം ലേഖകന്‍: കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് അമേരിക്ക; ജനജീവിതവും ഗതാഗത സംവിധാനങ്ങളും താളംതെറ്റി. മൈനസ് 27 ഡിഗ്രി തണുപ്പുവരെ ചില സ്ഥലങ്ങളില്‍ രേഖപ്പെടുത്തി. ഉത്തരധ്രുവത്തില്‍നിന്നുള്ള ഹിമക്കാറ്റാണ് കൊടുംതണുപ്പിനു കാരണം. ഇല്ലിനോയ്, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തണുപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഒരാഴ്ചയ്ക്കിടെ മരിച്ചു. ശരീരം മരവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ …
സ്വന്തം ലേഖകന്‍: അപൂര്‍വ ബഹുമതി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ; മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് അവധി; മാര്‍പാപ്പായോടൊപ്പം കുര്‍ബാന അര്‍പ്പിക്കാന്‍ മലയാളി വൈദികനും. ഞായറാഴ്ച അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്കെല്ലാം യുഎഇ അവധി നല്‍കി. …
സ്വന്തം ലേഖകന്‍: പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും തുടരെയുള്ള ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്‌സ് അറിയിച്ചു. പാകിസ്താന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019 ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ …
സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്; ബജറ്റ് ജനപ്രിയമാകുമെന്നും വാദ്ഗാനം; പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷ. 201920 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജനപ്രിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയ സെസ് വിലക്കയറ്റത്തിനു ഇടയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനു …