1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയുടെ സമവായ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ബ്രെക്‌സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കരാര്‍ പരിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി തെരേസാ മേ ബ്രസല്‍സിനു തിരിക്കാനിരിക്കേയാണ് ഇയു നിലപാടു കടുപ്പിച്ചത്.

മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബദല്‍ കരാര്‍(പ്‌ളാന്‍ബി)പാര്‍ലമെന്റ് ചൊവ്വാഴ്ച അംഗീകരിച്ചു. ആദ്യത്തെ കരാര്‍ പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സര്‍ക്കാരിനു തിരിച്ചടിയായിരുന്നു. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ആദ്യകരാറിലെ വ്യവസ്ഥ ബ്രെക്‌സിറ്റിന്റെ ഭാഗമാണെന്നും ഇതു സംബന്ധിച്ചു പുനരാലോചന സാധ്യമല്ലെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജുന്‍കറിന്റെ വക്താവ് വ്യക്തമാക്കി.

നിലവില്‍ കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറാണ് മേയുമായി ചര്‍ച്ച ചെയ്ത് തയാറാക്കിയതെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും ജുന്‍കര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ എതിര്‍ത്ത് ബ്രിട്ടിഷ് പാര്‍ലമെന്റ് വോട്ട് ചെയ്‌തെങ്കിലും ബ്രെക്‌സിറ്റ് കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വേണമെന്ന ആവശ്യം എത്രത്തോളം നടപ്പാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വ്യവസ്ഥകളില്‍ പുനഃപരിശോധന ഇല്ലെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും പ്രതികരിച്ചു. ഐറിഷ് റിപ്പബ്ലിക്കും ഇതേ നിലപാട് ആവര്‍ത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.