സ്വന്തം ലേഖകന്‍: വേള്‍ഡ് എക്‌സ്‌പോ 2020; ഗതാഗത രംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങളും വമ്പന്‍ പദ്ധതികളുമായി ദുബായ്. അടുത്ത വര്‍ഷം ഒക്ടോബര്‍ 20ന് ആരംഭിക്കുന്ന എക്‌സ്‌പോ കണക്കിലെടുത്ത് റൂട്ട് 2020 മെട്രോ പാതയും സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഷിന്ദഗ റോഡ് ശൃംഖല, ദൂബൈ അല്‍ഐന്‍ റോഡ് നവീകരണം, കൂടുതല്‍ ഹൈടെക് ബസുകള്‍, …
സ്വന്തം ലേഖകന്‍: അപകട മേഖലയില്‍ മൂടല്‍മഞ്ഞിലൂടെ കാറോടിച്ച് യുവതികളുടെ മരണനൃത്തം; ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. യുഎസില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. മൂടല്‍മഞ്ഞ് നിമിത്തം പതിവായി അപകടങ്ങള്‍ നടക്കുന്ന മേഖലയില്‍ യുവതികളുടെ മരണക്കളി. ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോള കരിപ്പൂരിലെത്തിയപ്പോഴാണ് ഉറപ്പ് നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി എംപിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. വലിയ വിമാനങ്ങളുമായുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് അനിശ്ചിതമായി നീളുന്നതിനിടെയാണ് …
സ്വന്തം ലേഖകന്‍: ‘ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി,’ മുഖ്യമന്ത്രിയെ പിന്തുണച്ച വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞ നടന്‍ വിജയ് സേതുപതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷം. പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, 20,000 ത്തോളം വീടുകള്‍ പ്രളത്തില്‍ മുങ്ങാന്‍ സാധ്യത. വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തു കനത്ത മഴയും വെള്ളപ്പൊക്കവും. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കില്‍ 20,000 ഭവനങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും, ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. 100 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ നാല് …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കായി സ്‌നേഹത്തിന്റെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും. ഇന്ന് അബുദാബിയിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ നിരത്തുകളിലെങ്ങും യുഎഇ ദേശീയ പതാകകളും പേപ്പല്‍ പതാകകളും നിറഞ്ഞുകഴിഞ്ഞു രാത്രി 10ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു വരവേല്‍പ് നല്‍കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. …
സ്വന്തം ലേഖകന്‍: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; അസം ഖാന്‍ ആസിഡ് ആക്രമണത്തിനു ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ജയപ്രദ. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പോലും ചിന്തിച്ചിരുന്നെന്നു നടിയും ആര്‍എല്‍ഡി നേതാവുമായ ജയപ്രദ. മുംബൈ ക്യൂന്‍സ് ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ …
സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി; 1987ലെ സോവിയറ്റ് യൂണിയന്‍, യുഎസ്എ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. കരാറില്‍ നിന്ന് അമേരിക്ക പിന്മാറാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസമാണ് റഷ്യയുമായുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഉടന്‍ പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിക്കുന്നുവെന്നതാണ് പിന്മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത് ഇതിന് …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ പാരീസ് തെരുവുകള്‍ കൈയ്യടക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങി 12 ആഴ്ച പൂര്‍ത്തിയാകുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രകടനം നടത്തുന്നത്. സമരക്കാര്‍ക്കു നേരെയുള്ള! പൊലീസിന്റെ ടിയര്‍ ഗ്യാസ്, ഫ്‌ലാഷ് ബോള്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് പ്രസിഡ!ന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥിയും തടവുകാരനുമായ എഴുത്തുകാരന്‍ വാട്‌സാപ് സന്ദേശങ്ങളായി അയച്ചു കൊടുത്ത ‘നോവവലി’ന് ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം. ഇറാന്‍കാരനായ ബെഹറൂസ് ബൂചാനിയുടെ പാപുവ ന്യൂഗിനിയിലെ മാനസ് ദ്വീപില്‍ അഭയാര്‍ഥികള്‍ക്കായി ഓസ്‌ട്രേലിയ നിര്‍മിച്ച തടങ്കല്‍ പാളയത്തിലിരുന്നാണ് കന്നി നോവല്‍ പൂര്‍ത്തിയാക്കിയത്. ഒളിപ്പിച്ചുവച്ച സ്മാര്‍ട്ട് ഫോണിലൂടെയായിരുന്നു എഴുത്ത്. മാതൃഭാഷയായ ഫാര്‍സിയില്‍ എഴുതി പരിഭാഷകനു വാട്‌സാപ് സന്ദേശങ്ങളായി …