സ്വന്തം ലേഖകന്‍: ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാന്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി എമിറേറ്റ്‌സ്. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്. കൊച്ചിയിലേക്ക് 795 ദിര്‍ഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ് (16,078 രൂപ) ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ് അടുത്ത 12 …
സ്വന്തം ലേഖകന്‍: പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ദിവസം റോബര്‍ട്ട് വാദ്രയെ നാല് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി; താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രിയങ്ക; ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര. ബുധനാഴ്ച വൈകിട്ട്ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് പ്രിയങ്ക സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ സ്വീകരിച്ചത്. …
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍മേഖലകളിലെ സ്വദേശിവത്കരണം പുനഃപരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രി; സ്വദേശി, വിദേശി അനുപാതം 50% മായി കുറക്കണമെന്ന് വ്യാപാരികള്‍. തൊഴില്‍മേഖലയിലെ സ്വദേശിവത്കരണ തോത് സൗദിയില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണാനുപാതം …
സ്വന്തം ലേഖകന്‍: ശബരിമല വാദം പൂര്‍ത്തിയായി; വിധി പുനഃപരിശോധിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ്; യുവതീ പ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്ന് തന്ത്രി; വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി; കേസ് വിധി പറയാന്‍ മാറ്റി; സുപ്രീം കോടതി വിധി ഉറ്റുനോക്കി ഇരുവിഭാഗവും. ശബരിമല യുവതീപ്രവേശത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ …
സ്വന്തം ലേഖകന്‍: പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ ആ പച്ചക്കുപ്പായക്കാരി ഇതാണ്. പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി ചെണ്ടമേളം കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നതാണ് വീഡിയോ. നിരവധിപേരാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ പ്രകടനത്തിന് മികച്ച …
സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ കേരളത്തിന്റെ സൈനികരായ മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍. പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുളള നോബേല്‍ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എം.പി ശശിതരൂര്‍. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനത്തിന് അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യാമെന്ന ആനുകൂല്യം ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ …
സ്വന്തം ലേഖകന്‍: പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍. ഫിബ്രുവരി 14ന് റിലീസിനൊരുങ്ങുന്ന ഒരു അഡാര്‍ ലൗവിന്റെ പുതിയ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. തമിഴില്‍ ആണ് ടീസര്‍ പുറത്തിറങ്ങിയത് റോഷനും പ്രിയാവാര്യരുമുള്ള ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാണിക്യ മലരായ പൂവില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് ബ്രസീലില്‍ അണക്കെട്ട് തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അണക്കെട്ട് തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. തെക്ക് കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ 121 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 226 പേരെ ഇനിയും കണ്ടെത്താനുണ്ട്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്: ഇയു പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് തെരേസാ മേയ് ബ്രസല്‍സിലേക്ക്; ബ്രിട്ടന്റെ സേവന മേഖലയില്‍ മാന്ദ്യമെന്ന് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റ് കരാറില്‍ അനിശ്ചിതത്വം നിലനില്‍ക്കെ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. ബ്രെക്‌സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ആദ്യ പൊതു കുര്‍ബാന; സായിദ് സ്റ്റേഡിയം നിറച്ച് 1.80 ലക്ഷത്തോളം വിശ്വാസികള്‍; ചരിത്രം കുറിച്ച യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി; മധ്യസ്ഥപ്രാര്‍ഥനയില്‍ മലയാളവും. യുഎഇയിലെ ആദ്യ പൊതു കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രമെഴുതി. പേപ്പല്‍ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികള്‍ക്കിടയിലേക്ക് പാപ്പാ മൊബീലിലാണു മാര്‍പാപ്പ …