1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2019

സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്; ബജറ്റ് ജനപ്രിയമാകുമെന്നും വാദ്ഗാനം; പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷ. 201920 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ജനപ്രിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയ സെസ് വിലക്കയറ്റത്തിനു ഇടയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണത്തിനു പുറപ്പെടുമ്പ് ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരുമാനം ഉയര്‍ത്താനുള്ള പ്രായോഗിക പരിപാടി ബജറ്റിലുണ്ടാകും. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കും. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകും. കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു ബജറ്റ് ഊന്നല്‍ നല്‍കും.

നവകേരള നിര്‍മിതിക്ക് പുതിയ പദ്ധതികള്‍ വരും. ഇവ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളായിരിക്കും. സുസ്ഥിര ധനസ്ഥിതിയിലേക്ക് കേരളം നീങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രി തോമസ് ഐസകിന്റെ പത്താമത്തെ ബജറ്റ്, പിണറായി സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റ്. ഇത്തരത്തില്‍ സവിശേഷതകളേറെയുണ്ടെങ്കിലും പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ബജറ്റില്‍ എന്തു പ്രഖ്യാപിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

5000കോടിയുടെയെങ്കിലും പദ്ധതികള്‍ പാക്കേജിലുണ്ടാകുമെന്നാണ് സൂചന. 1000 കോടിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ നിരവധി ക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയും വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. വിഭവസമാഹരണത്തിനായി നികുതി പിരിവില്‍ 30 ശതമാനം വര്‍ദ്ധനവാണ് ഇക്കുറി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.