1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2019

സ്വന്തം ലേഖകന്‍: ‘മോഹന്‍ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്,’ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നതായി സൂചന നല്‍കി ഒ. രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിന്റെ വെളിപ്പെടുത്തല്‍.

‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല,’ രാജഗോപാല്‍ വ്യക്തമാക്കി.

തന്റെ ആലോചനയില്‍പോലും തെരഞ്ഞെടുപ്പു മത്സരമില്ലെന്നായിരുന്നു മോഹന്‍ലാല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണുള്ളത്.

ജന്മദിനാശംസകള്‍ നേര്‍ന്നു ട്വിറ്ററില്‍ സന്ദേശമയച്ചപ്പോള്‍ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ലാലിനെ പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.