1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2019

സ്വന്തം ലേഖകന്‍: പരാതി പറയാനെത്തിയ സ്ത്രീയോട് മൈക്ക് പിടിച്ചുവാങ്ങി തട്ടിക്കയറി സിദ്ധരാമയ്യ; വൈറല്‍ വീഡിയോ വിവാദമായപ്പോള്‍ 15 വര്‍ഷത്തിലേറെയായി അറിയാവുന്ന യുവതി സഹോദരിയെ പോലെയാണെന്ന് സിദ്ധരാമയ്യ. പൊതുപരിപാടിക്കിടെ പരാതിക്കാരിയോട് തട്ടിക്കയറി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലാണ് സംഭവം. പരാതി പറയാനെത്തിയ യുവതിയില്‍ നിന്നും സിദ്ധരാമയ്യ മൈക്ക് പിടിച്ചു വാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. സിദ്ധരാമയ്യയുടെ മകനും എം.എല്‍.എയുമായ യതീന്ദ്രയെക്കുറിച്ച് പരാതി പറയാനെത്തിയ സ്ത്രീക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

യതീന്ദ്രയെ കാണാനോ കാര്യങ്ങള്‍ ധരിപ്പിക്കാനോ സാധിക്കുന്നില്ലെന്ന പരാതിയാണ് പരിപാടിക്കിടെ സ്ത്രീ ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന സിദ്ധരാമയ്യയുടെ മേശയുടെ തൊട്ടെതിര്‍വശത്തു നിന്നായിരുന്നു സ്ത്രീ പരാതി പറഞ്ഞത്. ഇതോടെ പ്രകോപിതനായ സിദ്ധരാമയ്യ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.

സിദ്ധരാമയ്യയുടെ അതിക്രമത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും സിദ്ധരാമയ്യയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അതേസമയം പരിപാടിക്കിടെ കൂടുതല്‍ സമയം എടുക്കാന്‍ ശ്രമിച്ചതിനാണ് യുവതിയെ തടഞ്ഞതെന്നാണ് സിദ്ധരാമയ്യ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. 15 വര്‍ഷത്തിലേറെയായി അറിയാവുന്ന യുവതി തനിക്ക് സഹോദരിയെ പോലെയാണെന്നും സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതിലൂടെ ബി.ജെ.പി നേതാക്കളാണ് അവരെ അപമാനിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.