1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2021

സ്വന്തം ലേഖകൻ: കോ​വി​ഡി​നെ​തി​രെ വാ​ക്​​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു. വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​​​​​മ്പൊ​രു​ക്കി​യാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഫീ​ൽ​ഡ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​​മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​വാ​ബി വി​ലാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ്, ന​ഖ​ൽ വി​ലാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ്, വാ​ദി​അ​ൽ​മ​ആ​വി​ൽ വി​ലാ​യ​ത്തി​ലെ അ​ൽ-​മ​ഹ ഇ​ന്ധ​ന ഫി​ല്ലി​ങ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വാ​ക്​​സി​നേ​ഷ​ൻ ഫീ​ൽ​ഡ്​ കാ​മ്പ​യി​നി​ൽ നി​ര​വ​ധി​േ​പ​രാ​ണ്​ കു​ത്തി​വെ​പ്പെ​ടു​ത്ത​ത്.​ മു​സ​ന്ന വി​ലാ​യ​ത്തി​ലെ തു​റൈ​ഫ്, അ​ൽ-​മ​ൽ​ദ മേ​ഖ​ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു​ മു​ത​ൽ വാ​ക്​​സി​ൻ ന​ൽ​കും.

മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലും വാ​ക്​​സി​േ​ന​ഷ​ൻ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ണ്. വ്യാ​ഴാ​ഴ്​​ച വ​​രെ സ​ബ്​​ല​ത്ത്​ മ​​ത്ര, സി​ബി​ലെ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ​വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​ൻ എ​ടു​ക്കാം. സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.

മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും വാ​ക്​​സി​ൻ ല​ഭി​ക്കു​ക. ത​റാ​സൂ​ദ്​ ആ​പ്​ വ​ഴി​യോ ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. റ​സി​ഡ​ൻ​റ്​​സ്​ കാ​ർ​ഡ്​ ഹാ​ജ​രാ​ക്ക​ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.