1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2021

സ്വന്തം ലേഖകൻ: കോ​വാ​ക്​​സി​ൻ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ എം​ബ​സി ​ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ഓപ​ൺ ഹൗ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വാ​ക്​​സി​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച​ത്​ കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ കോ​വാ​ക്​​സി​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്. കോ​വാ​ക്​​സി​ൻ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി എം​ബ​സി ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ന​ട​ത്തി​യ ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വി​ൽ പ​െ​ങ്ക​ടു​ത്ത​വ​രും ഇൗ ​പ്ര​ശ്​​നം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ൽ ഗൂ​ഗി​ൾ ​ഫോം ​പൂ​രി​പ്പി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഇ​തു​സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ www.indembkwt.gov.in എ​ന്ന എം​ബ​സി വെ​ബ്​​സൈ​റ്റി​ലും Twitter:@indembkwt, Facebook:@indianembassykuwait എ​ന്നീ സ​മൂ​ഹ​ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും ല​ഭി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.