1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡൽഹിയിലും മഹാരാഷ്ട്രയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്തെ ആകെ കേസുകൾ അഞ്ചായി
ഡൽഹിയിലും മഹാരാഷ്ട്രയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്തെ ആകെ കേസുകൾ അഞ്ചായി
സ്വന്തം ലേഖകൻ: ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നെത്തിയ ഇന്ത്യക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. നാഷണൽ കൺട്രോൾ ഫോർ ഡിസീസ് സെന്ററിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെത്തിയ യുവാവ് ലോക് നായക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധയിൽ കൊറോണ പോസിറ്റീവായ 12 യാത്രക്കാരെ പ്രത്യേകം നിരീക്ഷണത്തിൽ …
നാഗാലാൻഡിൽ സൈന്യം 13 പേരെ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞു മടങ്ങിയ ഖനി തൊഴിലാളികൾ
നാഗാലാൻഡിൽ സൈന്യം 13 പേരെ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞു മടങ്ങിയ ഖനി തൊഴിലാളികൾ
സ്വന്തം ലേഖകൻ: നാഗാലാന്റിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 13 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. മോൺ ജില്ലയിലെ തിരു ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതുവരെ ഒരു സൈനികന്റെ അടക്കം 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. …
യുകെയിൽ അറുപതിൽ ഒരാ ൾക്ക് കോവിഡ്; ഒമിക്രോൺ കേസുകള്‍ 134 ആയി; ഇടറാ തെ ക്രിസ്മസ് ഒരുക്കങ്ങൾ
യുകെയിൽ അറുപതിൽ ഒരാ ൾക്ക് കോവിഡ്; ഒമിക്രോൺ കേസുകള്‍ 134 ആയി; ഇടറാ തെ ക്രിസ്മസ് ഒരുക്കങ്ങൾ
സ്വന്തം ലേഖകൻ: യുകെയിൽ അറുപതിൽ ഒരാൾക്ക് എന്ന രീതിയിൽ ദിവസേന കോവിഡ് ബാധിക്കുന്നതായി കണക്കുകൾ. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത് 1,035,000 പേർക്കാണ്. മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം അഥവാ അറുപതിൽ ഒന്നാണ് ഈ സംഖ്യ. എന്നിട്ടും ആശുപത്രി അഡ്മിഷനും മരണനിരക്കും ഉയരുന്നില്ല എന്നതാണ് പ്രത്യേകത. രാജ്യത്തെ 88 …
യൂറോപ്പിൽ കോവിഡ് ബാധിതർ ഏഴര കോടി കവിഞ്ഞു; 15 യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം
യൂറോപ്പിൽ കോവിഡ് ബാധിതർ ഏഴര കോടി കവിഞ്ഞു; 15 യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം
സ്വന്തം ലേഖകൻ: ഒമിക്രോൺ ഭീതി പരത്തുന്നതിനിടെ, യൂറോപ്പിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധന കാരണം വിവിധ രാജ്യങ്ങളിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ 23 രാജ്യങ്ങളിൽ രണ്ടുദിവസത്തിനിടെയാണ് …
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഒമിക്രോൺ വ്യാപകം; ദക്ഷിണാഫ്രിക്കയിൽ ആശുപത്രികളിൽ തിരക്ക്
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഒമിക്രോൺ വ്യാപകം; ദക്ഷിണാഫ്രിക്കയിൽ ആശുപത്രികളിൽ തിരക്ക്
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത്. …
മതനിന്ദയുടെ പേരിൽ ശ്രീലങ്കക്കാരനെ നടുറോഡിൽ തല്ലിക്കൊന്നു; പാകിസ്താൻ നാണം കെട്ടെന്ന് ഇമ്രാൻ ഖാൻ
മതനിന്ദയുടെ പേരിൽ ശ്രീലങ്കക്കാരനെ നടുറോഡിൽ തല്ലിക്കൊന്നു; പാകിസ്താൻ നാണം കെട്ടെന്ന് ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: ശ്രീലങ്കൻ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് പാകിസ്താനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ആൾക്കൂട്ട ആക്രമണം “ഭീകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ലോകത്തിനു മുന്നിൽ തന്റെ രാജ്യം നാണം കെട്ട ദിവസമാണിതെന്നും ഇമ്രാൻ കുറിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും …
അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ മലയാളികള്‍ക്ക്; 20 കോടി ഒമാൻ പ്രവാസിയ്ക്ക്
അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ മലയാളികള്‍ക്ക്; 20 കോടി ഒമാൻ പ്രവാസിയ്ക്ക്
സ്വന്തം ലേഖകൻ: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇരുപത് കോടി രൂപ (10 ദശലക്ഷം ദിര്‍ഹം) തേടിയെത്തിയത് ഒമാനിലെ പ്രവാസി മലയാളിക്ക്. രഞ്ജിത്ത് വേണുഗോപാല്‍ (42) ആണ് വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി. രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിര്‍ഹം അല്‍ ഐനില്‍ താമസിക്കുന്ന മറ്റൊരു മലയാളിയായ അബ്ദുല്‍ മജീദിനാണ് കിട്ടിയത്. നവംബര്‍ 27 ന് …
13 നിർണായക കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും; 6600 കോടി ദിർഹത്തിന് 80 റഫാൽ വിമാനങ്ങൾ വാങ്ങും
13 നിർണായക കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും; 6600 കോടി ദിർഹത്തിന് 80 റഫാൽ വിമാനങ്ങൾ വാങ്ങും
സ്വന്തം ലേഖകൻ: ഫ്രാൻസുമായി 13 നിർണായക കരാറുകൾ ഒപ്പിട്ട് യുഎഇ 6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ യുഎഇക്ക് വിൽക്കാനുള്ള കരാർ എക്കാലത്തെയും വലിയ ആയുധ ഇടപാടാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വെള്ളിയാഴ്ച എക്സ്‌പോ ദുബായ് സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ …
ഒമിക്രോണ്‍: സൗദിയിൽ വിദ്യാര്‍ഥികൾ എല്ലായിടത്തും മാസ്‌ക് ധരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രാലയം
ഒമിക്രോണ്‍: സൗദിയിൽ വിദ്യാര്‍ഥികൾ എല്ലായിടത്തും മാസ്‌ക് ധരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളോടു മാസ്‌ക് ധരിക്കാനും വാക്‌സീന്‍ പൂര്‍ത്തിയാക്കാനും സൗദി വിദ്യാഭ്യാസ മന്ത്രാലയം. എല്ലായിടങ്ങളിലും വിദ്യാര്‍ഥികള്‍ മാസ്‌ക ധരിക്കുക, രണ്ടു ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കുക, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുക എന്നിങ്ങനെയാണു വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളില്‍ ഒന്നാണ് ഒമിക്രോണ്‍. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഒമിക്രോണ്‍ വകഭേദം അടക്കമുള്ള …
സൗദിയിലെ വാണിജ്യ സ്ഥാപ നങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് പ്രാബല്യത്തിൽ; കർശന പരിശോധന
സൗദിയിലെ വാണിജ്യ സ്ഥാപ നങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് പ്രാബല്യത്തിൽ; കർശന പരിശോധന
സ്വന്തം ലേഖകൻ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് രീതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ. ഡിസംബർ 4 മുതൽ സ്ഥാപനങ്ങളിൽ സകാത്ത്-ടാക്‌സ് ആൻഡ്​ കസ്​റ്റംസ് അതോറിറ്റി പരിശോധന നടത്തും. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ 5,000 റിയാൽ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവർക്ക് 10,000 റിയാലാണു പിഴ. ഇന്നു മുതൽ പേന കൊണ്ടെഴുതുന്ന …