1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2019

സ്വന്തം ലേഖകന്‍: ജയിലില്‍ കഴിയുന്ന നവാസ് ഷെരീഫിന്റെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. പാക് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഹൃദയസംബന്ധമായ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് നവാസ് ഷെരീഫിനെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നവാസ് ഷെരീഫിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് നവാസ് ഷെരീഫിനെ പ്രവേശിപ്പിച്ചിരുന്നത്.

എന്നാല്‍ ഇവിടുത്തെ പരിശോധനകള്‍ക്ക് ശേഷം സ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. മുമ്പ് നാല് തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്റെ ആരോഗ്യനിലയില്‍ നേരത്തെ അദ്ദേഹത്തിന്റെ മകളും സഹോദരനും ആശങ്ക അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.