1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2019

സ്വന്തം ലേഖകന്‍: സൗദിയില്‍ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയാക്കി അപ്പീല്‍ കോടതി. പുതുക്കിയ വിധിയില്‍ 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്.

അഞ്ച് മാസം മുമ്പാണ് വിഷ്ണു ദേവിന് കിഴക്കന്‍ പ്രവിശ്യ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. വിഷ്ണുദേവ് ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്റര്‍ വഴി നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായത്. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാമിനെതിരെയും, സൗദിക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

വിഷ്ണു ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ ഗൗരവം കുറക്കുന്നതാണ് ആദ്യ വിധിയെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ കോടതി ശിക്ഷ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായിരുന്നു വിഷണു. ആദ്യ ശിക്ഷാ വിധിക്ക് ശേഷം നാട്ടിലെ ബന്ധുക്കള്‍ എംബസി മുഖേന ശിക്ഷ ഇളവിന് ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ വിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.