സ്വന്തം ലേഖകന്‍: ‘അവസാന സൈനികനും തിരിച്ചെത്തുംവരെ ഉത്കണ്ഠയോടെ കാത്തിരുന്നു,’ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പ്രധാനമന്ത്രി മോദി. ദൗത്യം വിജയിക്കുമോ പരാജയപ്പെടുകയോ ചെയ്യട്ടെ സൂര്യോദയത്തിന് മുമ്പെ നിങ്ങള്‍ തിരികെ എത്തണം. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാനായി മിന്നലാക്രമണത്തിന് പുറപ്പെടാനൊരുങ്ങിയ കമാന്‍ഡോ സംഘത്തിനോടാണ് മോദി ഇക്കാര്യം പറഞ്ഞത്. തന്റെ സര്‍ക്കാര്‍ അഭിമാനത്തോടെ പലകുറി ആവര്‍ത്തിക്കുന്ന മിന്നലാക്രമണത്തെപ്പറ്റി മോദി …
സ്വന്തം ലേഖകന്‍: 2018ന് വിട; പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2019 ആദ്യമെത്തിയത് പസഫിക് ദ്വീപായ ടോംഗോയില്‍. ലോകമെങ്ങും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസലന്‍ഡിലെ ഓക്‌ലന്‍ഡ് 2019നെ വരവേറ്റു. പുതുവര്‍ഷത്തെ ആരവത്തോടെ വരവേല്‍ക്കാന്‍ ഓക്‌ലന്‍ഡിലെ സ്‌കൈ ടവറില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. പോയ വര്‍ഷത്തെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം അമേരിക്കയോ യൂറോപ്യന്‍ യൂണിയനോ? മാര്‍ച്ച് 29 ന് ശേഷം ബ്രിട്ടന്റെ വ്യാപാര പങ്കാളി ആരാകുമെന്ന ആശങ്ക ശക്തമാകുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ ട്രംപ് മുന്നോട്ടടുവെച്ച വ്യാപാര കരാര്‍ സാധ്യമാകില്ല എന്നുറപ്പാണ്. അതോടെ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം ഉലഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗത്തില്‍ …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ കേരളത്തിന്റെ വനിതാ മതിലിന് പിന്തുണയുമായി ലണ്ടനില്‍ മനുഷ്യച്ചങ്ങല. പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ …
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; വിവാദ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തുര്‍ക്കി ചാനല്‍. മൂന്നുപേര്‍ ചേര്‍ന്നു വലിയ അഞ്ച് സ്യൂട്ട്‌കേസുകള്‍ ഇസ്താംബുളിലുള്ള സൗദി കോണ്‍സല്‍ ജനറല്‍ ഓഫീസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് എഹാബര്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്. കൊലപ്പെടുത്തിയ ശേഷം ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ പല കഷണങ്ങളാക്കി ബാഗുകളില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിതെന്നു പേരു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു മുമ്പ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാനുള്ള ഓട്ടത്തില്‍ ബ്രിട്ടീഷുകാര്‍; ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം ഇരട്ടിയായി. ബ്രെക്‌സിറ്റ് ഹിതപരിശോധനക്ക് ശേഷമാണ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായതെന്ന് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് 29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോകുന്നത്. അതിനായി …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഇന്ന് വനിതാ മതില്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അണിനിരക്കുക 50 ലക്ഷത്തോളം സ്ത്രീകള്‍; ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി സംഘമെത്തി. അമ്പത് ലക്ഷത്തോളം വനിതകളാണ് കാസര്‍ഗോട് നിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തില്‍ മതിലിനായി കൈകോര്‍ക്കുക. വൈകുന്നേരം നാലിനാണ് മതിലുയരുക. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ …
സ്വന്തം ലേഖകന്‍: വൈദ്യുതി ലഭിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു; ഒടുവില്‍ കളക്ടറുടെ കാല്‍ക്കല്‍ വീണ് കര്‍ഷകന്‍; വീഡിയോ വൈറലായപ്പോള്‍ ഉടന്‍ കണക്ഷന്‍. വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വേണ്ടി കളക്ടറുടെ കാല്‍ക്കല്‍ വീണ് ദയനീയമായി അപേക്ഷിക്കുന്ന കര്‍ഷകന്റെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അജിത് ജാതവ് എന്ന കര്‍ഷകനായിരുന്നു കൃഷിയുടെ ആവശ്യത്തിനായി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍; ദോഹയിലേക്കും കുവൈത്തിലേക്കും പറക്കാന്‍ ഗോ എയര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗോ എയറിന്റെ മുംബൈ സര്‍വീസ് ജനുവരി 10 മുതല്‍. രാത്രി 11നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സമയക്രമം. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ …
സ്വന്തം ലേഖകന്‍: മുത്തലാക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; ബഹളംമൂലം രാജ്യസഭ പിരിഞ്ഞു; പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാക്ക് വിരുദ്ധ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. ബഹളംമൂലം രാജ്യസഭ ഇന്നത്തേക്ക് …