സ്വന്തം ലേഖകന്‍: ‘ഒരു സ്ത്രീകൂടി ശബരിമലയില്‍ കയറി; ഹര്‍ത്താല്‍ ഇല്ലേ?’ പ്രതിഷേധക്കാരോട് മുഖ്യമന്ത്രി; കേരളത്തെ പിന്നോട്ടടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രഖ്യാപനം. രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് നാടാകെ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ …
സ്വന്തം ലേഖകന്‍: ‘ആമ്പിളെയാനാ വണ്ടിയെ തൊട്‌റാ,’ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിനെ രക്ഷിച്ച് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം; ഇത് സിങ്കം സ്‌റ്റൈലെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ബസ് അക്രമികളില്‍നിന്ന് സംരക്ഷിച്ച തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കേരള തമിഴ്‌നാട് …
സ്വന്തം ലേഖകന്‍: നുണച്ചിയെന്ന് വിളിച്ചതായി നിര്‍മല സീതാരാമന്‍; പരിഹസിച്ചിട്ടില്ലെന്ന് രാഹുല്‍; പാര്‍ലമെന്റിലെ റഫാല്‍ ചര്‍ച്ച രാഹുലും നിര്‍മല സീതാരാമനും തമ്മിലുള്ള തീപാറുന്ന വാക്‌പോരാട്ടമായി മാറി. റഫാല്‍ ചര്‍ച്ചയ്ക്കുള്ള മറുപടിവേളയില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പ്രധാനമന്ത്രിക്കും തനിക്കുമെതിരേ കോണ്‍ഗ്രസ് ആക്ഷേപകരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പറഞ്ഞ നിര്‍മല വികാരാധീനയായി. ‘എന്നെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ഇറ്റലിയിലെ അംബാസഡര്‍ അപ്രത്യക്ഷനായതായി ദക്ഷിണ കൊറിയ; ഒരു പാശ്ചാത്യ രാജ്യത്ത് അഭയം തേടിയതായി സൂചന. ഉത്തര കൊറിയയുടെ ഇറ്റലിയിലെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ് ജില്‍ കൂറുമാറി ഒരു പാശ്ചാത്യ രാജ്യത്ത് അഭയം തേടിയതായി സൂചന. കഴിഞ്ഞനവംബര്‍ മുതല്‍ ഇദ്ദേഹത്തെ ഇറ്റലിയില്‍നിന്നു കാണാതായതായി ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ജോയും …
സ്വന്തം ലേഖകന്‍: നാന്‍സി പെലോസി യുഎസ് സ്പീക്കര്‍; അപൂര്‍വ റെക്കോര്‍ഡുകളും മികച്ച വനിതാ പ്രാതിനിധ്യവുമായി അമേരിക്കയില്‍ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു. രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കര്‍ സ്ഥാനത്തെത്തുന്നത്. 434 അംഗ സഭയില്‍ 235 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. നിരവധി റെക്കോഡുകളുമായാണ് പുതിയ ജനപ്രതിനിധി സഭ അധികാരമേല്‍ക്കുന്നത്. റാഷിദ ത്!ലാബ്, ഇഹാന്‍ ഉമര്‍ എന്നിവരാണ് …
സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ സമര്‍പ്പിക്കുന്നതിനു പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിലാണ് ആഭ്യന്തര വകുപ്പ് അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചത്. …
സ്വന്തം ലേഖകന്‍: ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാട്ടം; തെരുവുയുദ്ധം; കേരളം യുദ്ധക്കളമായി; ബോംബേറും കത്തിക്കുത്തും പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കലും; പാലക്കാടും മഞ്ചേര്വത്തും നിരോധനാജ്ഞ; അക്രമം നടത്തിയ 745 പേര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 5000 പേര്‍ക്കെതിരെ കേസ്; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ വ്യാഴാഴ്ച അക്രമികള്‍ അഴിഞ്ഞാടിയതോടെ സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യം. ശബരിമലയില്‍ …
സ്വന്തം ലേഖകന്‍: ‘എന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായിരുന്നു ജ്യേഷ്ടന്‍മാരും ചെത്തു തൊഴിലാണ് എടുത്തിരുന്നത്. ഞാനും അത് തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും; കാലം മാറിയില്ലേ,’ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി. ‘എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം ഞാന്‍ കേള്‍ക്കുന്നു. അങ്ങനെയൊരു ജാതിക്കാരനായി അവരെന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരികുന്നുണ്ട്. പണ്ട് ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സമയത്ത് ഇന്ന ജാതിയിലുള്ളവര്‍ ഇന്ന …
സ്വന്തം ലേഖകന്‍: ഒരു യാത്രക്കാരിക്കായി മാത്രമൊരു വിമാനം; രാജകീയമായി പറന്ന് ഫിലിപ്പിനോ യുവതി. ലൂയിസ എറിപ്‌സ എന്ന യുവതിയാണ് ഫിലിപ്പിന്‍ വിമാനത്തില്‍ ദാവോ മുതല്‍ മനില വരെ തനിച്ച് യാത്ര ചെയ്തത്. വിമാനത്തില്‍ തന്റെ പേരെടുത്ത് പറഞ്ഞ് നിര്‍ദേശങ്ങള്‍ ലഭിച്ചതോടെയാണ് ലൂയിസ താന്‍ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞത്. യുവതിയും കാബിന്‍ ക്രൂവും മാത്രമുള്ള വിമാനയാത്ര …
സ്വന്തം ലേഖകന്‍: മല ചവിട്ടിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ബിന്ദുവും കനകദുര്‍ഗയും; ദര്‍ശനത്തിനിടെ ഭക്തരാരും തടഞ്ഞില്ലെന്നും വെളിപ്പെടുത്തല്‍. ശബരിമലയില്‍ ദര്‍ശനം നടത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് ബിന്ദുവും കനകദുര്‍ഗയും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. പൊലീസ് തങ്ങളെ ഉപകരണമാക്കിയിട്ടില്ലെന്നും പൊലീസിനെ തങ്ങളാണ് ഉപകരണമാക്കിയതെന്നും ഇരുവരും പറഞ്ഞു. ‘പൊലീസിനെ ഞങ്ങളാണ് ഉപകരണമാക്കിയത്. ദര്‍ശനത്തിനെത്തിയപ്പോള്‍ ഭക്തരാരും തടഞ്ഞില്ല. ആംബുലന്‍സിലല്ല, …