സ്വന്തം ലേഖകന്‍: സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്. ദീര്‍ഘകാലം പാക് തടവില്‍ കഴിഞ്ഞ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് മുഖ്യപ്രതികളെ പാക് കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് പ്രതികളായ അമീര്‍ താംബ, …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ. റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ വിക്രമെസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതായി ഡെയ്‌ലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ടു ചെയ്യുന്നു. റനില്‍ വീണ്ടും അധികാരത്തില്‍ വന്നത് ഇന്ത്യ സ്വാഗതം ചെയ്തു. …
സ്വന്തം ലേഖകന്‍: ഇനി ഭരണചക്രം തിരിക്കാന്‍ കോണ്‍ഗ്രസ്; മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. ലോക്‌സഭ പോരാട്ടത്തിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം പിടിച്ചെടുത്ത കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. …
സ്വന്തം ലേഖകന്‍: ലക്ഷങ്ങളുടെ മയക്കുമരുന്നുമായി സിനിമ, സീരിയല്‍ നടിയും ഡ്രൈവറും കൊച്ചിയില്‍ പിടിയില്‍; ലഹരിമരുന്ന് എത്തിച്ചത് മയക്കുമരുന്ന് പാര്‍ട്ടി നടത്താനെന്ന് സൂചന. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. താരത്തിന്റെ ഡ്രൈവര്‍ ബിനോയി എബ്രഹാമും പൊലീസ് കസ്റ്റഡിയിലാണ്. എം.ജി.എം.എ എന്ന ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായാണ് ഇവരെ തൃക്കാക്കര പൊലീസ് …
സ്വന്തം ലേഖകന്‍: ‘അത് അറിവില്ലായ്മ കൊണ്ടുണ്ടായതാണ്, കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം എനിക്കില്ല,’ വനിതാ മതിലിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍. വനിതാ മതിലിന് വന്നുചേര്‍ന്ന രാഷ്ട്രീയ നിറത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് …
സ്വന്തം ലേഖകന്‍: മോദിക്കെതിരെ വാളെടുത്ത് പ്രതിപക്ഷ ഐക്യനിര; കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ചന്ദ്രബാബു നായിഡുവും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയത്. സോണിയാ ഗാന്ധി വിശിഷ്ടാതിഥിയായ ചടങ്ങില്‍ പ്രതിപക്ഷത്തെ ഏകീകരിക്കാന്‍ നേതൃത്വം നല്‍കിയ …
സ്വന്തം ലേഖകന്‍: നടിയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; നാല് തവണ ഭീഷണിപ്പെടുത്തുകയും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞതായി നടി ലീന മരിയ പോള്‍; ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ഛോട്ടാ രാജന്റെ സന്തത സഹചാരി രവി പൂജാരിയുടെ പേരില്‍; പ്രതികള്‍ക്കായി തിരച്ചില്‍. കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരണവുമായി പാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക. കഴിഞ്ഞ ദിവസവും മഞ്ഞക്കുപ്പായക്കാരായ പ്രതിഷേധക്കാര്‍ പാരീസില്‍ പ്രകടനം നടത്തി. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസമാവുകയാണ്. ഇനിയും പ്രതിഷേധങ്ങള്‍ തണുത്തിട്ടില്ല, ഇന്നലെ തലസ്ഥാനമായ പാരീസില്‍ നടന്ന …
സ്വന്തം ലേഖകന്‍: സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല. ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ തുനിഞ്ഞ ആലപ്പുഴ സ്വദേശിയായ പിതാവ് ശ്രീജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി …
സ്വന്തം ലേഖകന്‍: പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയയും. പശ്ചിമ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ എംബസി ടെല്‍അവീവില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം തന്നെ പൂര്‍വ ജെറുസലേം ഭാവിയില്‍ തലസ്ഥാനമാക്കണമെന്ന പാലസ്തീന്‍ താത്പര്യത്തേയും ഓസ്‌ട്രേലിയ …