സ്വന്തം ലേഖകന്‍: 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ; ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക ലക്ഷ്യം. 2019 യു.എ.ഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തിന്റേയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. യു.എ.ഇ ജനതക്ക് രാഷ്ട്രപിതാവ് ശൈഖ് സായിദ് കൈമാറിയ ഏറ്റവും വലിയ സൂക്ഷിപ്പുമുതലാണ് സഹിഷ്ണുത …
സ്വന്തം ലേഖകന്‍: ‘എങ്ങനെ മുറിക്കണമെന്ന് എനിക്കറിയാം,’ ഖഷോഗി ഘാതകന്റെ വാക്കുകള്‍ വെളിപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകരില്‍ ഒരാള്‍ ഇങ്ങനെ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ‘ഇങ്ങനെ പറയുന്ന ആള്‍ സൈനികനാണ്. ഈ ഓഡിയോ ഞങ്ങള്‍ യുഎസ്, ജര്‍മനി, …
സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്. നാലംഗം സംഘം പൊലീസ് സംരക്ഷണയോടെ കോട്ടയത്തേക്ക് തിരിച്ചുപോയി. പുലര്‍ച്ചെ 1.50 നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. തുടര്‍ന്ന് എരുമേലി വഴി പമ്പയിലേക്ക് യാത്ര തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ …
സ്വന്തം ലേഖകന്‍: കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീനയുടേത്. കൊച്ചിയില്‍ വെടിവയ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ നടി ലീന മരിയ പോളിന്റെത്. ഇവര്‍ 2013 ല്‍ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ …
സ്വന്തം ലേഖകന്‍: കാന്‍സറാണെന്ന് നുണ പറഞ്ഞ് 22 കോടി തട്ടി; ലണ്ടനില്‍ ഇന്ത്യന്‍ വംശജയ്ക്ക് നാലു വര്‍ഷം തടവ്. കാന്‍സറാണെന്ന് കള്ളം പറഞ്ഞ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിച്ച് 22 കോടിയിലധികം രൂപ തട്ടിയ ജാസ്മിന്‍ മിസ്ട്രി (36) ക്കാണ് യു.കെ കോടതി തടവ് ശിക്ഷ വിധിച്ചത്. ബ്രെയിന്‍ കാന്‍സറാണെന്ന് പറഞ്ഞാണ് ഇവര്‍ പണം തട്ടിയത്. …
സ്വന്തം ലേഖകന്‍: കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന. ഗ്വാട്ടിമാലയില്‍ നിന്നും യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഏഴു വയസുകാരി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. പിതാവിനൊപ്പം യുഎസിലേക്ക് അനധികൃതമായി എത്തിയ ജാക്കലിന്‍ കാള്‍ മാക്വിന്‍ എന്ന …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം. ശ്രീലങ്കയില്‍ മഹീന്ദ രജപക്‌സെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഏഴ് ആഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അവസാനമാകുന്നത്. തര്‍ക്കത്തിലിരിക്കുന്ന പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മഹീന്ദ …
സ്വന്തം ലേഖകന്‍: മൈസൂര്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 80ലധികം പേര്‍ ഗുരുതരാവസ്ഥയില്‍; പ്രസാദത്തില്‍ വിഷമെന്ന് ഡോക്ടര്‍മാര്‍. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച 11 പേര്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള 80ലധികം പേരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് …
സ്വന്തം ലേഖകന്‍: നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ക്ക് വിലക്ക്; 2000, 500, 200 രൂപ നോട്ടുകള്‍ നിരോധിച്ചു. ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. 2000, 500, 200 രൂപ നോട്ടുകളാണ് നിരോധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈവശം വെക്കരുതെന്ന് …
സ്വന്തം ലേഖകന്‍: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി. ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് മുംബൈ പോലീസ് ദുല്‍ഖര്‍ സല്‍മാനെതിരെ രംഗത്തെത്തിയത്. ഡ്രൈവിങിനിടയില്‍ സാഹസികത …