1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2018

സ്വന്തം ലേഖകന്‍: മൈസൂര്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 80ലധികം പേര്‍ ഗുരുതരാവസ്ഥയില്‍; പ്രസാദത്തില്‍ വിഷമെന്ന് ഡോക്ടര്‍മാര്‍. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച 11 പേര്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള 80ലധികം പേരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു ഇന്ന്. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എണ്‍പതോളം പേരാണ് ചാമരാജ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടം കഴിച്ച കാക്കകളും ചത്തു. പ്രസാദത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസാദത്തില്‍ നേരിട്ട് വിഷം കലര്‍ത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.