സ്വന്തം ലേഖകന്‍: സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്ന് ബിജെപി ഹര്‍ത്താല്‍ തുടങ്ങി; അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി; സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താലിനെതിരെ ജനരോഷം ഇരമ്പുന്നു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടും മുഖ്യമന്ത്രി പദത്തിലേക്ക്; തീരുമാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം. മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെയും രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുഖ്യമന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്താനും തീരുമാനമായി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പ്രായത്തിനു മുന്‍തൂക്കം …
സ്വന്തം ലേഖകന്‍: ജനല്‍ കമ്പി വളച്ച് മാല മോഷ്ടിച്ച് കടന്ന മോഷ്ടാവിനെ വീട്ടമ്മ നാലു കിലോമീറ്റര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനാലയിലൂടെ കവര്‍ന്ന മോഷ്ടാവിനെ വീട്ടമ്മ ഓടിച്ചിട്ട് പിടിച്ചു. റാന്നി വടശേരിക്കര സ്വദേശി സോജിയാണ് നഷ്ടമായ മാല വീണ്ടെടുത്തത്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പൊലീസിലേല്‍പ്പിച്ചു. അടിച്ചിപ്പുഴ കൊല്ലംപറമ്പില്‍ ബാലേഷ് കുമാറിനെയാണ്(33) പിടികൂടിയത്. …
സ്വന്തം ലേഖകന്‍: സ്വന്തം എംപിമാരുടെ വിശ്വാസം നേടി തെരേസാ മേയ്; അവിശ്വാസ പ്രമേയം അതിജീവിച്ചത് 63% പിന്തുണയോടെ; വിമത ശബ്ദങ്ങളും പരിഗണിക്കുമെന്ന് ഉറപ്പു നല്‍കി പ്രധാനമന്ത്രി. സ്വന്തം പാര്‍ട്ടിയിലെ വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. 317 എം.പിമാരില്‍ 200 പേര്‍ മേയുടെ നേതൃത്ത്വത്തെ പിന്തുണച്ചു. ഇതോടെ അധികാരം നഷ്ടമാകുമെന്ന ഭീതി ഒഴിഞ്ഞു. ബ്രിട്ടീഷ് …
സ്വന്തം ലേഖകന്‍: കിഴക്കന്‍ ജര്‍മനിയില്‍ സോവിയറ്റ് ചാരനായി പുടിന്‍! തെളിവായി 80 കളിലെ സ്റ്റാസി തിരിച്ചറിയാല്‍ കാര്‍ഡ്. കിഴക്കന്‍ ജര്‍മനി കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന സമയത്ത് സ്റ്റാസി രഹസ്യപ്പോലീസ് ഏവര്‍ക്കും പേടിസ്വപ്നമായിരുന്നു. സോവ്യ യറ്റ് ചാരസംഘടനയായ കെജിബിയുടെ ഏജന്റായാണു പുടിന്‍ കിഴക്കന്‍ ജര്‍മനിയിലെത്തിയത്. 1985 മുതല്‍ 89 വരെ ജര്‍മനിയിലെ ഡ്രെസ്ഡനിലായിരുന്നു പുടിന്റെ പ്രവര്‍ത്തനങ്ങള്‍. ഇക്കാലത്താണ് അദ്ദേഹത്തിന് …
സ്വന്തം ലേഖകന്‍: ആരെങ്കിലും 300 ബാഗുകളുമായി വിദേശത്ത് പോകുമോ? വിജയ് മല്യ രാജ്യത്തു നിന്ന് മുങ്ങിയതല്ലെന്ന അഭിഭാഷകന്റെ വാദത്തിന് മറുചോദ്യവുമായി ഇഡി അധികൃതര്‍. മല്യ രാജ്യത്തുനിന്ന് കടന്നുകളഞ്ഞതല്ലെന്നും ജനീവയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്നുമുള്ള വാദം ഖണ്ഡിക്കാനാണ് ഈ ചോദ്യമുന്നയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആരോപിക്കുന്നതുപോലെ മല്യ രഹസ്യമായി രാജ്യംവിട്ടതല്ലെന്ന് അഭിഭാഷകന്‍ അമിത് ദേശായിയാണ് കോടതിയില്‍ …
സ്വന്തം ലേഖകന്‍: കാനഡയില്‍ അറസ്റ്റിലായ ഹവായ് സി.എഫ്.ഒയ്ക്ക് ജാമ്യം; കാനഡയുടെ നീക്കം കനേഡിയന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോര്‍വിങിനെ ചൈന അറസ്റ്റ് ചെയ്തതിന് പിന്നാലെ. കാനഡയില്‍ അറസ്റ്റിലായ ടെലികോം ഭീമന്‍ ഹവായ് സി.എഫ്.ഒ. മെങ് വാന്‍ഷുവിന് ജാമ്യം. കനേഡിയന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോര്‍വിങിനെ ചൈന അറസ്റ്റ് ചെയ്തതന് പിന്നാലെയാണ് മെങിന് ജാമ്യം ലഭിച്ചിട്ടുള്ളത്. വാന്ഡകൂവര്‍ കോടതിയാണ് മെങിന് …
സ്വന്തം ലേഖകന്‍: ഗൂഗിളില്‍ ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍; ഗൂഗിള്‍ സി.ഇ.ഒ യോട് വിശദീകരണം ചോദിച്ച് അമേരിക്കന്‍ സെനറ്റ്; മറുപടിയുമായി സുന്ദര്‍ പിച്ചെ. ഗൂഗിളില്‍ വിഡ്ഢി (idiot) എന്ന വാക്കിന്റെ ചിത്രങ്ങള്‍ തെരയുമ്പോള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോട്ടോകള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് സെനറ്റര്‍മാ. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ …
സ്വന്തം ലേഖകന്‍: രാജ്സ്ഥാനിലും ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; തോല്‍വി പഠിക്കാന്‍ ബിജെപി; മധ്യപ്രദേശില്‍ കമല്‍നാഥിന് സാധ്യത; തെലങ്കാനയില്‍ ചന്ദ്രശേഖര റാവു ഇന്ന് അധികാരമേല്‍ക്കും. മൂന്നു സംസ്ഥാനങ്ങളിലെയും അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസിന് മുന്നില്‍ ഇനിയുള്ളത് മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്ന് വലിയ കടമ്പ. മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥും പാര്‍ട്ടി അധ്യക്ഷന്‍ ജോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി …
സ്വന്തം ലേഖകന്‍: ആര്‍ബിഐയുടെ സ്വയംഭരണാധികാരം ഉയര്‍ത്തി പിടിക്കുമെന്ന് ശക്തികാന്ത ദാസ്; അഴിമതിക്കാരനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റെന്ന് സുബ്രമണ്യന്‍ സ്വാമി. ആര്‍ബിഐയുടെ സ്വയംഭരണാധികാരം ഉയര്‍ത്തി പിടിക്കുമെന്ന് വ്യക്തമാക്കിയ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പൊതുമേഖലാ ബാങ്കുകളുടെ സിഇഒമാരുടെ യോഗം ചേരുമെന്നും വ്യക്തമാക്കി. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ …