സ്വന്തം ലേഖകന്‍: ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുഎസ് സെനറ്റര്‍മാര്‍. വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടതു സൗദി കിരീടാവകാശി ആണെന്ന കാര്യത്തില്‍ സംശയത്തിന്റെ കണിക പോലുമില്ലെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ വ്യക്തമാക്കി. യുഎസ് കോണ്‍ഗ്രസില്‍ സിഐഎ ഡയറക്ടര്‍ അന്വേഷണ വിവരങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് സെനറ്റര്‍മാരായ ബോബ് കോര്‍ക്കറും ലിന്‍സ്‌ഡെ …
സ്വന്തം ലേഖകന്‍: യുഎഇയിലെ ജയില്‍ ഭൂമിയിലെ നരകം; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ചാരനാണെന്ന് ആരോപിച്ച് യുഎഇ തടവിലാക്കിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി. പഠനാവശ്യത്തിനായി ദുബായിലെത്തിയ ബ്രിട്ടീഷ് പൗരനായ മാത്യു ഹെഡ്ജസ് എന്ന 31 കാരനെ എം ഐ 6 ചാരനെന്നാരോപിച്ച് യുഎഇ സുരക്ഷാസേന തടവിലാക്കിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായിരുന്നു. ബ്രിട്ടനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ തന്നെ …
സ്വന്തം ലേഖകന്‍: വായ്പ കുടിശിക മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോട് വിജയ് മല്യ; പ്രഖ്യാപനം മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം …
സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യമായി മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചു; വൈദ്യശാസ്ത്രത്തിലെ അത്ഭുതപ്പിറവി ബ്രസീലില്‍. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ 11 …
സ്വന്തം ലേഖകന്‍: ‘ഇന്‍സുലിന്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നു,’ ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ ഭര്‍ത്താവ് കൊന്നത് സ്വവര്‍ഗാനുരാഗിയായ കൂട്ടുകാരനൊപ്പം ജീവിക്കാന്‍. ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലിന്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതായാണ് കണ്ടെത്തല്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയ മിതേഷിനുളള …
സ്വന്തം ലേഖകന്‍: വലിയ വിമാനം പറന്നിറങ്ങി; വാട്ടര്‍ സല്യൂട്ടും ഊഷ്മള സ്വീകരണവും; കരിപ്പൂര്‍ വിമാനത്താവളം പ്രതാപം വീണ്ടെടുക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 11.10ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. വലിയ …
സ്വന്തം ലേഖകന്‍: സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടം പിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49 മതാണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69 മത് സ്ഥാനമാണ് …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളില്‍ സര്‍വീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കില്‍ മസ്‌കറ്റ്, ദമാം സര്‍വീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സര്‍വീസ് അനുമതിയായ സാഹചര്യത്തില്‍ ഉദ്ഘാടനദിവസം ബെംഗളുരുവില്‍നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും …
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍, റോഡ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന്; നിര്‍മാണച്ചെലവ് 4,857 കോടി. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് മേല്‍പ്പാലം ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍റോഡ് പാതകള്‍ സമന്വയിപ്പിച്ചാണ് ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുപി പൊലീസ്; സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നു. ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി. ‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ …