സ്വന്തം ലേഖകന്‍: ഫ്രാന്‍സിനെ ഇളക്കിമറിച്ച മഞ്ഞക്കുപ്പായക്കാര്‍ക്ക് മുന്നില്‍ ഫ്രഞ്ച് സര്‍ക്കാര്‍ മുട്ടുകുത്തി; ഇന്ധന വിലവര്‍ധന മരവിപ്പിച്ചു. ഇന്ധനനികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡുവാര്‍ഡ് ഫിലിപ്പ് പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് നാലു യൂറോ സെന്റ്‌സ് വച്ച് ജനുവരി മുതല്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണു മരവിപ്പിച്ചത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 1.42 യൂറോയാണു വില. …
സ്വന്തം ലേഖകന്‍: വ്യാപാര, സാമ്പത്തിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇ.യും; കറന്‍സി കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. വ്യാപാരസാമ്പത്തിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇ.യും രണ്ടുകരാറുകളില്‍ ഒപ്പുവെച്ചു. രണ്ടു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ധാരണയായത്. ആഫ്രിക്കയിലെ വികസന സഹകരണം സംബന്ധിച്ചാണ് ആദ്യകരാര്‍. യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും തമ്മിലാണ് …
സ്വന്തം ലേഖകന്‍: മൂന്നര വര്‍ഷത്തിനു ശേഷം സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലിറങ്ങുന്നു; ആദ്യ സര്‍വീസ് ബുധനാഴ്ച. സൗദി എയര്‍ലൈന്‍സ് ഇന്ന് മുതല്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങി. മൂന്നര വര്‍ഷത്തിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കുള്ള പറക്കല്‍ പുനരാരംഭിച്ചത്. ആദ്യ സര്‍വീസ് ബുധനാഴ്ച പുലര്‍ച്ചെ 3.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടും. ആദ്യ യാത്രയില്‍ എയര്‍ലൈന്‍സ് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോ പാഡഴിച്ചു; ഗൗതം ഗംഭീറിന് ഗംഭീര യാത്രയയപ്പ് നല്‍കി ക്രിക്കറ്റ് ലോകവും ആരാധകരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകൈയന്‍ ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീറിന് യാത്രയയപ്പ് നല്‍കി കായിക ലോകം. റോബിന്‍ ഉത്തപ്പ, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ബി.സി.സി.ഐ, ഐ.സി.സി കൊല്‍ക്കത്ത നൈറ്റ് …
സ്വന്തം ലേഖകന്‍: അമേരിക്ക എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേയ്‌ക്കൊഴുകില്ല; ഭീഷണി മുഴക്കി ഇറാന്‍ പ്രസിഡന്റ്. അമേരിക്കയ്ക്കു ഇറാന്റെ എണ്ണ കയറ്റുമതിയെ തടയാനാവില്ലെന്നും പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കി. ഒരു ദിവസമെങ്കിലും ഇറാന്റെ എണ്ണ കയറ്റുമതി തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പിന്നീട് എണ്ണ കയറ്റുമതി ഉണ്ടാവില്ലെന്നും റുഹാനി മുന്നറിയിപ്പ് …
സ്വന്തം ലേഖകന്‍: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കരാര്‍: ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ യുഎഇയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബൈ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കഴിഞ്ഞ 19ന് ദുബൈ ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ …
സ്വന്തം ലേഖകന്‍: യുപി ബുലന്ദ്ഷഹര്‍ കലാപം; പോലീസ് ഓഫീസര്‍ സുബോധ് കുമാറിനെ കൊല്ലാന്‍ പൊലീസും കൂട്ടുനിന്നെന്ന് സഹോദരി; കൊലപാതകത്തിന് ദാദ്രിക്കേസുമായി ബന്ധമുണ്ടെന്നും ആരോപണം; സാറിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീപ്പിന് നേരെ കല്ലെറിഞ്ഞതായും ആസൂത്രിക കൊലപാതകമെന്നും ഡ്രൈവറുടെ മൊഴി. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ട സെഭവം ആസൂത്രിതമെന്ന് പൊലീസ്. പൊലീസ് ഡ്രൈവറുടെ …
സ്വന്തം ലേഖകന്‍: ലുങ്കി മടക്കിക്കുത്തി അമല പോള്‍; മദ്യപാന ക്ഷണത്തിനും ശരീര പ്രദര്‍ശനത്തിനും എതിരേ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍. അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ലുങ്കി മടക്കിക്കുത്തി പുഴയ്ക്ക് സമീപംനില്‍ക്കുന്ന അമലയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുകയാണ്. ‘ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരും കള്ള് കുടിക്കും അപ്പവും മീന്‍ കറിയും …
സ്വന്തം ലേഖകന്‍: 35 വര്‍ഷം നിഴലുപോലെ കൂടെ; തങ്ങളെ പരിചരിച്ച ഇന്ത്യക്കാരന് രാജകീയ യാത്രയയപ്പ് നല്‍കി ഞെട്ടിച്ച സൗദി കുടുംബം. 35 വര്‍ഷം സൗദിയിലെ ഒരു കുടുംബത്തില്‍ ജോലി ചെയ്ത മിഡോ ഷെരീന്‍ എന്ന ഇന്ത്യന്‍ ജോലിക്കാരനാണ് ഒടുവില്‍ ജോലി അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചുവരുമ്പോള്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയയപ്പ് നല്‍കി സൗദി കുടുംബം നല്‍കിയത്. …
സ്വന്തം ലേഖകന്‍: യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത് ഒരു 7 വയസുകാരന്‍; വാര്‍ഷിക വരുമാനം 155 കോടി. 2018 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സ് ആണ് പത്ത് പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന റയാന്‍ ടോയിസ് …