സ്വന്തം ലേഖകന്‍: സമരച്ചൂടില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കേരള നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമലയിലെ യുവതീ പ്രവേശനത്തെ ചൊല്ലിയുണ്ടായ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷത്തിന്റെ നീക്കം. മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും …
സ്വന്തം ലേഖകന്‍: ‘മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല,’ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മോദി; കുറ്റവാളികള്‍ പാകിസ്താനില്‍ വിലസുന്നതായി വിദേശകാര്യ മന്ത്രാലയം. മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ഭില്‍വാരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുംബൈ ഭീകരാക്രമണവും അതിലെ …
സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഭൂമിയില്‍ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇന്‍സൈറ്റ് ദൗത്യം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. മെയ് 5ന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് …
സ്വന്തം ലേഖകന്‍: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു; ശിക്ഷാ നടപടി അംഗീകരിക്കുന്നുവെന്ന് പി.കെ ശശി. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. …
സ്വന്തം ലേഖകന്‍: ‘ഇവനെ എവിടുന്ന് കിട്ടി?’ ധോനിയെക്കുറിച്ചുള്ള മുഷറഫിന്റെ ചോദ്യത്തിന് ഗാംഗുലിയുടെ കിടിലന്‍ മറുപടി. ആദ്യ ട്വന്റി20 ലോകകപ്പില്‍ ധോനിയുടെ നീളന്‍ മുടി ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും ഹിറ്റായിരുന്നു. ആ മുടിയോട് ഇഷ്ടം തോന്നിയ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ധോനിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലാഹോറില്‍ നടന്ന ഇന്ത്യപാക് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി. ഞായറാഴ്ച ചേര്‍ന്ന ഇയുവിന്റെ പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞ ദിവസ ങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനിലെ അവശേഷിക്കുന്ന 27 …
സ്വന്തം ലേഖകന്‍: വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്ന പ്രശ്‌നമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. കൊളംബോയില്‍ വിദേശ പത്രലേഖകരുമായി സംസാരിക്കവേയാണു സിരിസേന നിലപാടു വ്യക്തമാക്കിയത്. യുഎന്‍പിക്കു ഭൂരിപക്ഷമുണ്ടെങ്കിലും വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല. അവര്‍ മറ്റൊരാളെ നിര്‍ദേശിക്കട്ടെ. എന്റെ ജീവിതകാലത്ത് ഞാന്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍. തെക്കന്‍ ഈജിപ്തിലെ ലക്‌സോറില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു. ‘തുയ’ എന്ന് പേരിട്ടിരിക്കുന്ന മമ്മിയാണ് പര്യവേഷണങ്ങള്‍ക്ക് വേണ്ടി തുറന്നത്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ …
സ്വന്തം ലേഖകന്‍: വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍. വന്‍ നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാനുള്ള നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം. …
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ …