സ്വന്തം ലേഖകന്‍: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരേ ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം സന്നിധാനത്ത് നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്ത് നീക്കി. വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടിയെന്ന് പോലീസ് അറയിച്ചു. ബിജെപി സംഘപരിവാര്‍ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. സന്നിധാനത്ത് ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി …
സ്വന്തം ലേഖകന്‍: പ്രശസ്ത കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. 66 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മലയാളികള്‍ക്ക് സുപരിചിതയായ നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. മണ്ഡ്യയിലെ മദ്ദൂര്‍ ദൊഡ്ഡരസിനക്കെരെയില്‍ 1952 മെയ് 29ന് ജനിച്ച അംബരീഷ് 70കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് …
സ്വന്തം ലേഖകന്‍: രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഇന്ന് ധര്‍മ്മ സഭ; രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കാന്‍ മോദിയോട് ഉദ്ധവ് താക്കറെ; സുരക്ഷാ വലയത്തില്‍ അയോധ്യ. രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ ഇന്ന് ധര്‍മ്മ സഭ നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് അയോധ്യ. നഗരത്തിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞയും …
സ്വന്തം ലേഖകന്‍: ചരിത്രമെഴുതി മേരികോം; ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ താരം. ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തില്‍ യുക്രൈന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം. വ്യാഴാഴ്ച നടന്ന സെമി …
സ്വന്തം ലേഖകന്‍: ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ,’ നാട്ടുകാരേയും പോലീസിനേയും വെറുപ്പിച്ച് ടിക് ടോക് തരംഗം; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. പലതരത്തിലുള്ള ടിക് ടോക് വീഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും ജാസി ഗിഫ്റ്റിന്റെ ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ..’ എന്ന ഗാനമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഗാനത്തിനൊപ്പം വെറുതെ ചുവടുവച്ചാല്‍ പോരാ, പച്ചിലകള്‍ കൈയില്‍ പിടിച്ച് ഓടുന്ന വണ്ടികളുടെ മുന്നിലേക്ക് …
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധം; ‘സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞിട്ടില്ല,’ സിഐഎയെ വെള്ളപൂശി ട്രംപ്. വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് സിഐഎ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഐഎ റിപ്പോര്‍ട്ട് തന്റെ പക്കലുണ്ടെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് …
സ്വന്തം ലേഖകന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇടയ സന്ദര്‍ശനത്തിന് എത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം. ഡിസംബര്‍ 10 വരെയാണു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ സന്ദര്‍ശനം. 22 ന് ഗ്ലാസ്‌ഗോയില്‍ എത്തിയ അദ്ദേഹത്തെ രൂപതാധ്യക്ഷന്‍ മാര്‍ …
സ്വന്തം ലേഖകന്‍: ‘ഗേറ്റ് തുറക്കൂ ട്രംപ്; ഞങ്ങള്‍ വരുന്നത് യുദ്ധം ചെയ്യാനല്ല, പണിയെടുക്കാനാണ്,’ 5000 ത്തോളം പേരുള്ള കുടിയേറ്റ കാരവാന്‍ മെക്‌സിക്കോ, യുഎസ് അതിര്‍ത്തിയില്‍; സംഘര്‍ഷം തടയാന്‍ 6000 ത്തോളം പോലീസുകാര്‍; അതിര്‍ത്തി അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസിലേക്കു കുടിയേറുന്നതിന് 3 മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കാല്‍നടയായി എത്തിയ അയ്യായിരത്തോളം പേര്‍ മെക്‌സിക്കോ–യുഎസ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അതിര്‍ത്തി ഭേദിച്ച് സിഖ് തീര്‍ഥാടക ഇടനാഴി; ഉദ്ഘാടനത്തിനു സിദ്ദുവിനെ ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍. പഞ്ചാബിലെ കര്‍താര്‍പുര്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് സിഖ് തീര്‍ഥാടക ഇടനാഴി തീര്‍ക്കാന്‍ തയാറെടുക്കുകയാണ്. സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി, അതിര്‍ത്തികളില്ലാത്ത ഇടനാഴി എന്ന ആശയമാണ് നടപ്പിലാകാന്‍ പോകുന്നത്. പഞ്ചാബ് മന്ത്രി …
സ്വന്തം ലേഖകന്‍: കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പും തുടര്‍ന്ന് ബോംബ്‌സ്‌ഫോടനവും ഉണ്ടായതായി …