1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ,’ നാട്ടുകാരേയും പോലീസിനേയും വെറുപ്പിച്ച് ടിക് ടോക് തരംഗം; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. പലതരത്തിലുള്ള ടിക് ടോക് വീഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും ജാസി ഗിഫ്റ്റിന്റെ ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ..’ എന്ന ഗാനമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

ഗാനത്തിനൊപ്പം വെറുതെ ചുവടുവച്ചാല്‍ പോരാ, പച്ചിലകള്‍ കൈയില്‍ പിടിച്ച് ഓടുന്ന വണ്ടികളുടെ മുന്നിലേക്ക് എടുത്തുചാടണം, എന്നിട്ട് നടുറോഡില്‍ തുള്ളിക്കളിക്കണം. ആണ്‍പെണ്‍ ഭേദമില്ലാതെ യൂത്തന്മാരുടെ പരിധിവിട്ടുള്ള ടിക് ടോക് പരിപാടി കണ്ട് അന്തം വിടുകയാണ് സോഷ്യല്‍മീഡിയ.

ഓടിയെത്തുന്ന ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു മുമ്പില്‍ ഹെല്‍മറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കള്‍ വാഹനത്തിനു മുമ്പില്‍ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പറയണം പോലീസ് വാഹനം പോലും വെറുതെ വിടുന്നില്ലെന്നുള്ളതാണ് ഏറെ രസകരം.

പൊതുസമൂഹത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ വിമര്‍ശനം ഏറെയാണ്, മാത്രമല്ല വാഹനങ്ങള്‍ക്കു മുമ്പില്‍ ചാടി വീഴുമ്പോഴുണ്ടാകുന്ന അപകട സാധ്യതയും വളരെ കൂടുതലാണെന്നും സമൂഹ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.