സ്വന്തം ലേഖകന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇടയ സന്ദര്‍ശനത്തിന് എത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം. ഡിസംബര്‍ 10 വരെയാണു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ സന്ദര്‍ശനം.
22 ന് ഗ്ലാസ്‌ഗോയില്‍ എത്തിയ അദ്ദേഹത്തെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍, ഗ്ലാസ്‌ഗോ റീജണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വെന്പാടുംതറ വിസി, ഫാ. ബിനു കിഴക്കേഇളംതോട്ടം സിഎംഎഫ്, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, കൈക്കാരന്‍മാര്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്നലെ വൈകുന്നേരം ആറിന് മാര്‍ ആലഞ്ചേരി അബര്‍ഡീനില്‍ സെന്റ് മേരീസ് മിഷന്‍ പ്രഖ്യാപിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മദര്‍വെല്‍ രൂപത ബിഷപ് ഡോ. ജോസഫ് എ. റ്റൊള്‍, ഡന്‍ഡി രൂപതാ ബിഷപ് ഡോ. സ്റ്റീഫന്‍ റോബ്‌സണ്‍ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് സ്‌കോട്ട്‌ലന്‍ഡ് പ്രസിഡന്റ് ബിഷപ് ഡോ. ഹ്യൂ ഗില്‍ബെര്‍ട്ട് എന്നിവരുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂടിക്കാഴ്ച നടത്തി.
വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ക്കും മിഷന്‍ സെന്ററുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങുകളിലും കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തിനും യുവജന വര്‍ഷത്തിന്റെ ആരംഭത്തിനും സെഹിയോന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ശുശ്രുഷകള്‍ക്കും മാര്‍ ആലഞ്ചേരി കാര്‍മ്മികത്വം വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല