1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം
‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം
സ്വന്തം ലേഖകന്‍: ‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും,’ പ്രണയാതുരനായ ഒടിയനായി മോഹന്‍ലാല്‍; ഒടിയനിലെ ആദ്യ ഗാനം കാണാം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായാണ് . ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. പ്രണാതുരനായി …
ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍
ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍
സ്വന്തം ലേഖകന്‍: ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍. ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി മലയാളി തോമസ് കുര്യന്‍ നിയമിതനായി. 26ന് അദ്ദേഹം ഗൂഗിളിന്റെ മാതൃകന്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. ഡയല്‍ ഗ്രീന്‍ (63) ഒഴിയുന്ന പദവിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. നേരത്തേ ഒറാക്കിള്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവായിരുന്നു …
വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു; 1,42,000 ഏക്കര്‍ പ്രദേശം കത്തിനശിച്ചു
വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു; 1,42,000 ഏക്കര്‍ പ്രദേശം കത്തിനശിച്ചു
സ്വന്തം ലേഖകന്‍: വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. കാണാതായവരുടെ എണ്ണം ആയിരം കടന്നു. 1,011 പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് …
ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാലദ്വീപിലെത്തി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മോദി ട്വിറ്ററിലാണ് തന്റെ ആശംസയറിയിച്ചത്. മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഇബ്രാഹിം മുഹമ്മദ് …
ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് സി.ഐ.എ.
ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് സി.ഐ.എ.
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് സി.ഐ.എ. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതിനുപിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന് യു.എസ്. അന്വേഷണസംഘം. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനാണെന്ന നിഗമനത്തിലാണ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് (സി.ഐ.എ.). സല്‍മാന്‍ രാജകുമാരന്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്ന …
മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍
മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍
സ്വന്തം ലേഖകന്‍: മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍. ഫെയ്‌സ്ബുക്കിന്റെ സിഇഒ സ്ഥാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് രാജിവെക്കണമെന്ന ആവശ്യം കമ്പനിയിലെ നിക്ഷേപകരില്‍ നിന്നും ശക്തമാവുന്നു. കമ്പനിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളെ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനുമായി ഫെയ്‌സ്ബുക്ക് ഒരു പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ …
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി
സ്വന്തം ലേഖകന്‍: നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി. വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍!!ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. രാവിലെ ഏഴുമണിയോടെ പത്തനംതിട്ട ഒന്നാം …
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
സ്വന്തം ലേഖകന്‍: 44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി. അര്‍ജന്റീനയുടെ നാവികമുങ്ങിക്കപ്പല്‍ ‘സന്‍ ഹുവാ’ അവശിഷ്ടങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് കണ്ടെത്തിയത്. 44 നാവികസേനാംഗങ്ങളുമായി കാണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ തിരച്ചിലിന് യുഎസ് സ്വകാര്യകമ്പനി ഓഷന്‍ ഇന്‍ഫിനിറ്റിയെ നിയോഗിക്കുകയായിരുന്നു. അര്‍ജന്റീനയുടെ തീരത്തു നിന്ന് 450 …
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
സ്വന്തം ലേഖകന്‍: തപാല്‍ ജീവനക്കാരുടെ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ. കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 22 മുതലാണ് ജോലിക്കാര്‍ സമരം ആരംഭിച്ചത്. കാനഡയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വഴി വാങ്ങുന്ന മൂന്നില്‍ രണ്ട് ഉത്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് തപാല്‍ മാര്‍ഗമാണ്. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ തപാല്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ …
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയ്യപ്പന്‍ റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്. വനത്തിനുള്ളില്‍ അമ്പും വില്ലുമേന്തി കടുവയോടൊപ്പം ഇരിക്കുന്ന …