സ്വന്തം ലേഖകന്‍: നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസായിരുന്നു. ചികില്‍സയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. സിനിമനാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള 1977ല്‍ രാമു കാര്യാട്ട് സംവിധാനം …
സ്വന്തം ലേഖകന്‍: തെരേസാ മേയ് മന്ത്രിസഭയ്ക്ക് മേല്‍ അവിശ്വാസ പ്രമേയത്തിന്റെ നിഴല്‍ വീഴുന്നു; മന്ത്രിമാരുടെ കൂട്ടരാജി തിരിച്ചടിയായി; എന്തുവന്നാലും ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടെന്ന് മേയ്. ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ച അഭിപ്രായഭിന്നതകള്‍ മൂലം ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി. കണ്‍സര്‍വേറ്റിവ് (ടോറി) പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമായതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ അവിശ്വാസത്തിനു നീക്കവും തുടങ്ങി. ബ്രെക്‌സിറ്റിനു മേല്‍നോട്ടം വഹിച്ചിരുന്ന …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാ!ര്‍ലമെന്റില്‍ കയ്യാങ്കളി തുടരുന്നു; പരസ്പരം മുളുകുപൊടി വാരിയെറിഞ്ഞ് ജനപ്രതിനിധികള്‍; സഭയിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി സ്പീക്കര്‍. രണ്ടാംദിനവും തുടര്‍ന്ന സംഘര്‍ഷത്തില്‍ ഏറും ചീത്തവിളിയും തുടരുകയും ചെയ്തു. നിവൃത്തിയില്ലാതെ സ്പീക്കര്‍ കരു ജയസൂര്യ സഭയ്ക്കുള്ളിലേക്കു പൊലീസിനെ വിളിച്ചുവരുത്തി. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അവിശ്വാസപ്രമേയം പാസായതോടെ മഹിന്ദ രാജപക്ഷെ പുറത്തായെന്നും നിലവില്‍ രാജ്യത്തു …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ പുതിയ രഹസ്യായുധം പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ അത്യാധുനിക ആയുധം പരീക്ഷിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെസിഎന്‍എ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ ആഴ്ച നടന്ന പരീക്ഷണം ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ നേരിട്ടു വീക്ഷിക്കുകയും ചെയ്തു. അതേസമയം ആയുധത്തിന്റെ വിശദാംശങ്ങളൊന്നും വാര്‍ത്താ ഏജന്‍സി നല്കിയില്ല. കിമ്മിന്റെ പിതാവ് കിം …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ: മരണം 66 ആയി; 631 പേരെ കാണാനില്ല; തീനാളങ്ങളോട് പൊരുതുന്നത് 5000ത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍. അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. കാണായാതവരുടെ എണ്ണം 631 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്. വടക്കന്‍ കലിഫോര്‍ണിയയില്‍ വന്‍നാശം വിതച്ച …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഒട്ടനവധി രഹസ്യ നയതന്ത്ര, സൈനിക ഫയലുകള്‍ 2010ല്‍ പ്രസിദ്ധീകരിച്ച് അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയതായി വെളിപ്പെടുത്തല്‍. പക്ഷേ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതുവരെ ഇതു സംബന്ധിച്ച രേഖ പരസ്യമാക്കില്ല.ഇപ്പോള്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് അസാന്‍ജ്. …
സ്വന്തം ലേഖകന്‍: കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; നട്ടംതിരിഞ്ഞ് യാത്രക്കാര്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയില്‍ ആരെയും …
സ്വന്തം ലേഖകന്‍: വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല; ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി മടങ്ങി; മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. ശബരിമലയില്‍ പോകാന്‍ പൊലീസ് സുരക്ഷ കിട്ടാതെ വന്നതോടെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങി. 13 മണിക്കൂര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരുന്നതിന് ശേഷമാണ് തൃപ്തി ദേശായി രാത്രി 9.30ക്കുള്ള വിമാനത്തില്‍ തിരിച്ചത്. വിവിധ സംഘടനകള്‍ വിമാനത്താവളത്തിന് …
സ്വന്തം ലേഖകന്‍: സൗദി എയറിന് പിന്നാലെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂര്‍ നിന്ന് സര്‍വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. സി വിഭാഗത്തില്‍പ്പെട്ട ചെറുവിമാനങ്ങള്‍ സ്വന്തമായി ഇല്ലാത്തതിനാലാണ് എമിറേറ്റ്‌സ് കോഴിക്കോട് സര്‍വീസ് അവസാനിപ്പിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സൗദി എയറിന്റെ ജിദ്ദ സര്‍വീസിന് ഡി.ജി.സി.എ. അനുമതി നല്‍കിയത് എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ക്കും അവസരം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച രീതിയില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ അയക്കുന്ന പണം: കേരളത്തിന് ഇന്ത്യയില്‍ ഒന്നാം സ്ഥാനം; കൂടുതല്‍ പണം എത്തിയത് യുഎഇയില്‍ നിന്ന്. അംഗീകൃത സംവിധാനങ്ങള്‍വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെതോതില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളം. യു.എ.ഇ.യില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 201617 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 6900 …