സ്വന്തം ലേഖകന്‍: രത്‌നക്കല്ലുകള്‍ പതിച്ച വിവാഹ മോതിരം; കണ്ണഞ്ചിക്കുന്ന പരമ്പരാഗത ആഭരണങ്ങള്‍; മണവാട്ടിയായ ദീപികയെ കണ്ട് കൊതി തീരാതെ ആരാധകര്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ദീപിക പ്രധാന കാഥാപാത്രമായി എത്തിയ പദ്മാവത് ലെ ആഭരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയിരിക്കുന്നത്. തീര്‍ത്തും പരമ്പരാഗത ആഭരണങ്ങളാണ് വിവാഹത്തിന് ദീപിക ധരിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലും …
സ്വന്തം ലേഖകന്‍: ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമി സ്വയം വെടിവെച്ചു മരിച്ചതായി പോലീസ്. അമേരിക്കയിലെ ഷിക്കാഗോയില്‍ ആശുപത്രിയിലുണ്ടായ വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ ആശുപത്രി ജീവനക്കാരാണ്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ വിദ്യാര്‍ഥികളെ വീട്ടുവേലക്കാരായി ഉപയോഗിക്കുന്നതായി പരാതി. മിസൗറികന്‍സാസ് സിറ്റി സര്‍വകലാശാലയിലെ പ്രൊഫസറായ അഷിം മിത്രയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നായ്ക്കളെ പരിചരിക്കാനും മുറ്റമടിക്കാനുമെല്ലാം കുട്ടികളെ ഉപയോഗിക്കുന്നുണ്ട് എന്ന് കന്‍സാസ് സിറ്റി സ്റ്റാറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചിരിക്കുന്നത്. ബലംപ്രയോഗിച്ച് പോലും ഇദ്ദേഹം കുട്ടികളെക്കൊണ്ട് വീട്ടുജോലികള്‍ …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ മന്ത്രി ബെന്നറ്റ് പാലം വലിച്ചില്ല; ഇസ്രയേലില്‍ നെതന്യാഹു മന്ത്രിസഭയ്ക്ക് ഭരണം തുടരാം. പ്രതിരോധമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ നെതന്യാഹുവിന്റെ സഖ്യകക്ഷി സര്‍ക്കാരില്‍നിന്നു പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനറ്റിന്റെ ജൂവിഷ് ഹോം പാര്‍ട്ടി പിന്മാറി. എട്ടു സീറ്റുകളാണ് പാര്‍ലമെന്റില്‍ ബെനറ്റിന്റെ പാര്‍ട്ടിക്കുള്ളത്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ തീവ്രവാദികള്‍ക്കു കീഴടങ്ങുന്നതിനു തുല്യമാണെന്നാണു …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ: മരണം 77 ആയി; കാണാതായ ആയിരത്തിലേറെ ആളുകളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ ബന്ധുക്കള്‍. വടക്കന്‍ കലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 77 ആയി. കാണാതായ ആയിരത്തിലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഈ മാസം 8ന് ക്യാംപ് ഫയറില്‍ നിന്ന് ആരംഭിച്ച കാട്ടുതീയില്‍ പാരഡൈസ് പട്ടണം ഏതാണ്ട് പൂര്‍ണമായി ചാരമായി. …
സ്വന്തം ലേഖകന്‍: അപായ സൂചന നല്‍കി തത്തയുടെ മിമിക്രി; വട്ടംചുറ്റിയത് ഓടിപ്പാഞ്ഞെത്തിയ ബ്രിട്ടീഷ് അഗ്‌നിശമനസേന. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ബ്രിട്ടണിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍നിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ …
സ്വന്തം ലേഖകന്‍: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ശബരിമല സന്ദര്‍ശിക്കും; മനുഷ്യാവകാശ കമ്മീഷനും സന്നിധാനത്തേക്ക്. സന്നിധാനത്ത് വീണ്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം. ശബരിമലയിലെ വാവര് നടയിലാണ് 22 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസെത്തി വാവര് നടയില്‍നിന്ന് നീക്കി മാളികപ്പുറം നടപ്പന്തലിന് സമീപത്തേക്ക് മാറ്റി. മലിനമായ സ്ഥലത്തേക്കാണു തങ്ങളെ …
സ്വന്തം ലേഖകന്‍: 2020 ലെ മകരവിളക്കിന് പൃഥ്വിരാജിന്റെ അയ്യപ്പന്‍ തിയറ്ററുകളില്‍ എത്തും; 60% ചിത്രീകരണവും കൊടും വനത്തിലായിരിക്കുമെന്ന് ഷാജി നടേശന്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന …
സ്വന്തം ലേഖകന്‍: ബി.ജെ.പിയ്‌ക്കെതിരായ മഹാസഖ്യത്തിന് ചുക്കാന്‍ പിടിച്ച് മമതാ ബാനര്‍ജി; എല്ലാ പ്രതിപക്ഷകക്ഷികളും നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപനം; ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എന്‍.ഡി.എയ്‌ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവരും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ …
സ്വന്തം ലേഖകന്‍: ഞാന്‍ ഹിന്ദു, ക്രിസ്ത്യാനിയാണെന്ന വ്യാജവാര്‍ത്ത പരത്തിയവര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ കേസ് കൊടുക്കും: തൃപ്തി ദേശായി. ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച ജനം ടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. തനിക്കെതിരെ അത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഒരാഴ്ചയ്ക്കകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്തി …