1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2018

സ്വന്തം ലേഖകന്‍: ബി.ജെ.പിയ്‌ക്കെതിരായ മഹാസഖ്യത്തിന് ചുക്കാന്‍ പിടിച്ച് മമതാ ബാനര്‍ജി; എല്ലാ പ്രതിപക്ഷകക്ഷികളും നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപനം; ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എന്‍.ഡി.എയ്‌ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവരും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം.

ബി.ജെ.പിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും മമത പറഞ്ഞു. അതേസമയം പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം നവംബര്‍ 22 ല്‍ നിന്ന് മാറ്റിവെച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്.

എന്നാല്‍ അടുത്തിടെ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വന്നത് സഖ്യചര്‍ച്ചകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മഹാസഖ്യത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുമെന്നായിരുന്നു നായിഡു അറിയിച്ചിരുന്നത്. പ്രതിപക്ഷത്തെ എല്ലാ കക്ഷികളും നേതൃമുഖമാണെന്ന മമതയുടെ പ്രതികരണവും നായിഡുവിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടിയായി. അതേസമയം സംയുക്തയോഗം നീട്ടിവെച്ചതിനെതിരെ മമത രംഗത്തെത്തി.

നേരത്തെ ദല്‍ഹിയിലെത്തി ചന്ദ്രബാബു നായിഡു ബി.എസ്.പി. നേതാവ് മായാവതി, എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാള്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.