സ്വന്തം ലേഖകന്‍: പത്രസമ്മേളനത്തില്‍ ട്രംപിനോട് തുടരെ ചോദ്യം ചോദിച്ച സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന് വിലക്ക്; വൈറ്റ് ഹൗസിനെതിരേ നിയമനടപടിയുമായി സിഎന്‍എന്‍. മാധ്യമപ്രവര്‍ത്തകന്‍ ജിം അക്കോസ്റ്റയെ വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതു വിലക്കിയ നടപടിയില്‍ ട്രംപ് ഭരണകൂടത്തിനെതിരേ മാധ്യമസ്ഥാപനമായ സിഎന്‍എന്‍ കോടതിയെ സമീപിച്ചു. വാഷിംഗ്ടണിലെ ഫെഡറല്‍ കോടതിയിലാണ് സിഎന്‍എന്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അക്കോസ്റ്റയെ വിലക്കിയ വൈറ്റ്ഹൗസ് നടപടി അദ്ദേഹത്തിന്റെയും …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം റദ്ദ് ചെയ്ത് സുപ്രീം കോടതി. ശ്രീലങ്കന്‍ പാര്‍ലമെന്‌റ് പിരിച്ചുവിട്ട് കൊണ്ടുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനത്തെ പരമോന്നത കോടതി റദ്ദ് ചെയ്തു. രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ കൊണ്ടുവന്ന തീരുമാനം ഒക്ടോബര്‍ 26നാണ് പ്രസിഡന്‌റ് പുറപ്പെടുവിച്ചത്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിങ്കെയെ മാറ്റി മുന്‍ പ്രസിഡന്റ് മഹീന്ദ്ര …
സ്വന്തം ലേഖകന്‍: ഗാസയില്‍ ഹമാസ്, ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; ഹമാസിന്റെ ടിവി സ്റ്റേഷന്‍ ഇസ്രയേന്‍ സേന ബോംബിട്ട് തകര്‍ത്തു. ഹമാസിന്റെ നിയന്ത്രണത്തില്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അക്‌സ ടിവി സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഞായറാഴ്ച 6 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ ആക്രമണത്തിനു തിരിച്ചടിയായി തിങ്കളാഴ്ച രാത്രിക്കുശേഷം തെക്കന്‍ ഇസ്രയേലിലേക്കു 400ലേറെ റോക്കറ്റുകള്‍ ഹമാസ് …
സ്വന്തം ലേഖകന്‍: ശബരിമല യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല; വിധി നിലനില്‍ക്കും; പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയിലേക്ക് മാറ്റി; ജനുവരി 22ന് വാദം; മണ്ഡല മകരവിളക്ക് കാലത്ത് വന്‍ സുരക്ഷാ പദ്ധതികളുമായി സര്‍ക്കാരും പൊലീസും. യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വ്യാജ വാര്‍ത്തകളുടെ പ്രചാരത്തിന് കാരണം തീവ്രദേശീയതയെന്ന് ബിബിസിയുടെ പഠനം. അമിതമായ ദേശീയ ബോധം സാധാരണക്കാരെ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദേശീയതയെ സംരക്ഷിക്കാനുള്ള വൈകാരിക ശ്രമങ്ങളില്‍ വാര്‍ത്ത വാസ്തവമാണോ എന്ന് പരിശോധിക്കുന്നില്ല. ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ നെറ്റ്‌വര്‍ക്കുകളാണ് …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കന്നിയാത്രയുടെ ടിക്കറ്റിന് തിക്കും തിരക്കും; അബുദാബി കണ്ണൂര്‍ ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റുതീര്‍ന്നു. ചൊവ്വാഴ്ച കാലത്ത് പത്തരയോടെ ആരംഭിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഒരു മണിക്കൂറിനകം തീര്‍ന്നു. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര. കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. ശ്യാം …
സ്വന്തം ലേഖകന്‍: സ്വഭാവദൂഷ്യമെന്ന് ആരോപണം; ഫ്‌ലിപ്പ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ രാജി വെച്ചു. സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബിന്‍സാലിന്റെ രാജി. ഫ്‌ളിപ്പ്കാര്‍ട്ട് അധികൃതര്‍ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിച്ച ഫ്‌ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഭീമന്‍മാരായ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വീണ്ടും കല്ലുകടി; അടിയന്തര യോഗം പ്രധാനമന്ത്രി തെരേസ മേയ് റദ്ദാക്കി. ബ്രെക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്നാണ് വിവരം. ഇതോടെ ബ്രെക്‌സിറ്റ് സംബന്ധമായ നടപടികള്‍ ഇന്നും പൂര്‍ത്തിയാകില്ല. …
സ്വന്തം ലേഖകന്‍: ഹൈന്ദവ വിശ്വാസിയായ തുളസി ഗബ്ബാര്‍ഡ് യുഎസ് പ്രസിഡന്റ് മത്സരിച്ചേക്കുമെന്ന് സൂചന. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രതിനിധിസഭയിലെ ഹൈന്ദവ അംഗം തുളസി ഗബ്ബാര്‍ഡ് തയാറെടുക്കുന്നതായി സൂചന. ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്‍ഫ്രന്‍സില്‍ ഇന്ത്യന്‍ വംശജനായ ഡോ. സന്പത്ത് ശിവാംഗിയാണ് ഗബ്ബാര്‍ഡ് മത്സരിച്ചേക്കുമെന്നു സൂചിപ്പിച്ചത്. കോണ്‍ഫ്രന്‍സില്‍ പ്രസംഗിച്ച ഗബ്ബാര്‍ഡ് മത്സരിക്കുമെന്നോ …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ; മരണം 34 ആയി; 200 പേരെ കാണാതായി. യുഎസിലെ കലിഫോര്‍ണിയയില്‍ രണ്ടിടങ്ങളിലുണ്ടായ കാട്ടുതീ ജനവാസ മേഖലകളിലേക്കു പടര്‍ന്ന് മരിച്ചവരുടെ എണ്ണം 44 ആയി. ഇരുന്നൂറിലേറെ ആളുകളെ കാണാതായി. പാരഡൈസ് പട്ടണത്തില്‍ 6,700 വീടുകള്‍ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. തീ ഇനിയും …