സ്വന്തം ലേഖകന്‍: ദിലീപിനെ പുറത്താക്കിയത് സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി; ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാത്തതിന് അമ്മ എക്‌സിക്യൂട്ടീവിന് വിമര്‍ശനം; ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലന്‍. മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു. അതേസമയം ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് …
സ്വന്തം ലേഖകന്‍: ‘നഗ്‌ന ചിത്രം അയക്കൂ, പണം നല്‍കാം’ മീ ടൂ കൊടുങ്കാറ്റിനിടയിലും തനിയ്ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി അന്‍സിബ. തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മീ ടു ക്യാംപെയ്‌നുകള്‍ ചര്‍ച്ചയാകുമ്പോഴും ഇവിടെയുള്ള ആളുകളുടെ മനോഭാവം മാറുന്നില്ലെന്നും അന്‍സിബ പ്രതികരിച്ചു. സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി; യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് ആഹ്വാനം; ഷാര്‍ജ സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കായി വിദേശ മലയാളികളുടെ സഹായം തേടിയുളള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ദുബൈ ഷാര്‍ജ എന്നിവിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ ദുരൂഹമരണം; പുതിയ വെളിപ്പെടുത്തലുമായി സൗദി ഉദ്യോഗസ്ഥന്‍ രംഗത്ത്; സൗദി രഹസ്യാന്വേഷണ വിഭാഗത്തെ ശുദ്ധീകരിക്കാന്‍ സല്‍മാന്‍ രാജാവ്. പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് സൗദി അറേബ്യയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ വിശദീകരണങ്ങളിലെ പല വാദങ്ങള്‍ക്കും വിരുദ്ധമായാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഖഷോഗ്ഗിയുമായി ഏറ്റുമുട്ടാന്‍ 15 പേരടങ്ങിയ സൗദി …
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്. അണ്വായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് 1987ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനും സോവ്യറ്റ് നേതാവ് മിഖായല്‍ ഗോര്‍ബച്ചേവും തമ്മിലുണ്ടാക്കിയ ആണവക്കരാറില്‍ നിന്നും യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അമേരിക്കയുടേത് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി. 36 മൃത ശരീരങ്ങള്‍ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറില്‍നിന്നുമാണ് കണ്ടെത്തിയത്. ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തിലാണ് 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോശപ്പെട്ട രീതിയില്‍ സംസ്‌കരിച്ച 11 ശിശുക്കളുടെ മൃതശരീരങ്ങള്‍ …
സ്വന്തം ലേഖകന്‍: നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി. 201112 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 കളികളില്‍ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്‌പോട് ഫിക്‌സിങ് നടന്നതിനുള്ള തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ …
സ്വന്തം ലേഖകന്‍: തുലാമാസ പൂജകള്‍ക്ക് ശേഷം സന്നിധാനത്ത് ഇന്ന് നട അടയ്ക്കും; നിരോധനാജ്ഞ തുടരുന്നു; സുരക്ഷ ശക്തമാക്കി പൊലീസ്; പ്രതിഷേധക്കാര്‍ ഞായറാഴ്ച നാല് സ്ത്രീകളെ തടഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി തുലാമാസ പൂജകള്‍ കഴിഞ്ഞതോടെ ശബരിമല നട ഇന്ന് അടയ്ക്കും. ശക്തമായ …
സ്വന്തം ലേഖകന്‍: മുതിര്‍ന്ന നേതാവ് തിവാരിയുടെ മൃതദേഹത്തിന് മുന്‍പില്‍ പൊട്ടിച്ചിരിച്ച് യോഗിയും മന്ത്രിമാരും; വൈറലായി ചിത്രങ്ങള്‍. മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു യോഗിയുടെ പരിസരം മറന്നുള്ള പൊട്ടിച്ചിരി. ബിഹാര്‍ ഗവര്‍ണര്‍ …
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണു വാഷിംഗ്ടണ്‍ പോസ്റ്റിലെ പംക്തികാരനായ ഖഷോഗി കൊല്ലപ്പെട്ടതെന്നു സൗദി അറേബ്യ സമ്മതിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. സംഭവിച്ച മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്റ് …