സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 600 കാറുകള്‍ നല്‍കി സൂറത്തിലെ വജ്ര വ്യാപാരി. ജീവനക്കാര്‍ക്കായി ദീപാവലിക്ക് വമ്പന്‍സമ്മാനങ്ങള്‍ ഒരുക്കി വാര്‍ത്ത സൃഷ്ടിക്കുന്ന വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഇത്തവണ 600 കാറുകളാണ് തന്റെ സ്ഥാപനമായ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. കാര്‍ വേണ്ടാത്തവര്‍ക്ക് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച 1700 ജീവനക്കാരെയാണ് …
സ്വന്തം ലേഖകന്‍: ‘അയ്യപ്പന്‍ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തില്‍ സംശയമില്ല, ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സംശയമില്ല, സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്,’ വൈറലായി തമിഴ്‌നാട്ടില്‍ നിന്നൊരു മ്യൂസിക് വീഡിയോ. ശബരിമല യുവതി പ്രവേശനത്തെ ആസ്പദമാക്കിയുള്ള മ്യൂസിക് വീഡിയോ നാല് യുവതികള്‍ ചേര്‍ന്ന് ചുവട് വച്ച് പാട്ട് പാടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം തന്നെ വൈറലായി. തമിഴിലാണ് പാട്ടിന്റെ വരികള്‍. …
സ്വന്തം ലേഖകന്‍: യുഎസിലേക്ക് മധ്യ അമേരിക്കയില്‍ നിന്ന് കുടിയേറ്റ തിരമാല; ഹോണ്ടുറാസില്‍ നിന്ന് മറ്റൊരു കുടിയേറ്റ സംഘംകൂടി യാത്ര തുടങ്ങി. ഗ്വാട്ടിമാല വഴി മെക്‌സിക്കോയിലെത്തി യുഎസ് അതിര്‍ത്തിയിലെത്താമെന്നാണ് ഇവരുടെ പദ്ധതിയെന്നാണ് സൂചന. സംഘത്തില്‍ 2000നും 2500നും ഇടയില്‍ ഹോണ്ടുറാസ് സ്വദേശികളാണുള്ളത്. ആയിരക്കണക്കിന് അഭയാര്‍ഥികളുടെ മറ്റൊരു സംഘം സമാനരീതിയില്‍ ഹോണ്ടുറാസില്‍നിന്ന് പുറപ്പെട്ട് മെക്‌സിക്കോയിലൂടെ നീങ്ങുകയാണ്. കുടിയേറാന്‍ ശ്രമിക്കുന്നവരോട് …
സ്വന്തം ലേഖകന്‍: ഒബാമയുടെയും ഹില്ലരിയുടെയും പേരില്‍ പാഴ്‌സല്‍ ബോംബ്; കത്തുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടൈം വാര്‍ണര്‍ കെട്ടിടം ഒഴിപ്പിച്ചു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ എന്നിവരുടെ പേരില്‍ സ്‌ഫോടക വസ്തുക്കള്‍ എന്നു സംശയിക്കുന്ന ഉപകരണങ്ങള്‍ അയച്ചു നല്‍കിയതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. യുഎസ് …
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം; സൗദിയ്‌ക്കെതിരെ കടുത്ത നടപടികളിലേക്ക് ട്രംപ്; 21 മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുടെ വീസ റദ്ദാക്കി; ഖഷോഗ്ഗിയുടെ മകനുമായി സൗദി കിരീടാവകാശി ഹസ്തദാനം നടത്തുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അതിനിടെ, സുല്‍ത്താന്‍ഗസി ജില്ലയിലെ പാര്‍ക്കിങ് സ്ഥലത്തു കണ്ട സൗദി കോണ്‍സുലേറ്റിന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍നിന്ന് ഖഷോഗിയുടേതെന്നു സംശയിക്കുന്ന 2 സ്യൂട്‌കെയ്‌സുകളും കംപ്യൂട്ടറും ലഭിച്ചു. …
സ്വന്തം ലേഖകന്‍: സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം. മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസാണ് മരിച്ചത്. പറക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത നിറഞ്ഞ വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴേക്ക് വീണ് മരിക്കുകയായിരുന്നു. ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണിലാണ് സംഭവം. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി …
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് 6 ബില്യണ്‍ ഡോളറിന്റെ ധനസഹായവുമായി സൗദി. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങള്‍ സൗദി നിക്ഷേപക സംഗമം ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ നിക്ഷേപക സംഗമത്തില്‍ …
സ്വന്തം ലേഖകന്‍: മണ്ഡലകാലത്ത് സുരക്ഷാ ജോലിക്കായി അയ്യായിരം പൊലീസുകാര്‍; സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍; ദര്‍ശനത്തിന് ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ശബരിമലയില്‍ മണ്ഡലമകര വിളക്ക് സീസണില്‍ സുരക്ഷാ ജോലിക്കായി അയ്യായിരം പൊലീസുകാരെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അടിയന്തരഘട്ടങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇത്തിഹാദ് വിമാനത്തില്‍ ഇന്‍ഡൊനീഷ്യന്‍ യുവതിക്ക് സുഖപ്രസവം; വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പറക്കുകയായിരുന്ന ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് ഇതുമൂലം മുംബൈയില്‍ ഇറക്കേണ്ടിവന്നത്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍തന്നെ പൈലറ്റ് മുംബൈ വിമാനത്താവളവുമായി ബന്ധപ്പെടുകയായിരുന്നു. അത്യാവശ്യമായി വിമാനം മുംബൈയില്‍ ഇറക്കേണ്ട ആവശ്യമുണ്ടെന്ന അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വന്തം എഞ്ചിനില്ലാത്ത ഹൈസ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടത്തിന്. ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത സെമിഹൈ സ്പീഡ് ട്രെയിന്‍ ‘ട്രെയിന്‍ 18’ അടുത്ത മാസം മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മെട്രോ ട്രെയിനുകള്‍ക്ക് …