സ്വന്തം ലേഖകന്‍: ‘ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല; ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്,’ ഖഷോഗ്ഗി വധത്തിനു പിന്നാലെ സൗദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷരീഫ്. ട്വിറ്ററും ഫേസ്ബുക്കും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ സൗദി ആക്ടിവിസ്റ്റ് മനാല്‍ അല്‍ ഷരീഫ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്കുവേണ്ടി കാമ്പെയ്ന്‍ നടത്തിയതിലൂടെ ശ്രദ്ധനേടിയ ആളും സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയുള്ള വ്യക്തിയുമാണ്. …
സ്വന്തം ലേഖകന്‍: 45കാരിയായ മലൈകയ്ക്ക് 33കാരനായ അര്‍ജുന്‍ കപൂര്‍ വരന്‍; അടുത്ത താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. അര്‍ജുന്‍ കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അര്‍ബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക …
സ്വന്തം ലേഖകന്‍: ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല; അര്‍ജുനെതിരായ മീ റ്റൂ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍; വീഡിയോ കാണാം. ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണം. ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്ത് പറയാമെന്നും …
സ്വന്തം ലേഖകന്‍: മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞു അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മ അറസ്റ്റിലായി. എസ്.എന്‍.ഡി.പി. യോഗം ഭാരവാഹിയായ വി.സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആറന്മുള പൊലീസ് മണിയമ്മയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്തില്‍ …
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം രാജ്യാന്തരതലത്തില്‍ സൗദിയെ നാണംകെടുത്തിയതായി വിലയിരുത്തല്‍; ചീത്തപ്പേരില്‍നിന്നു കരകയറാന്‍ തീവ്രശ്രമവുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; ഖഷോഗിയുടെ മകന്‍ സലാഹ് സൗദി വിട്ടു. ജമാല്‍ ഖഷോഗി വധമുണ്ടാക്കിയ ചീത്തപ്പേരില്‍നിന്നു കരകയറാന്‍ സൗദിയുടെ തീവ്രശ്രമം. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗി വധത്തെക്കുറിച്ച് ആദ്യമായി …
സ്വന്തം ലേഖകന്‍: ഒന്നാമന്റെ ഭാഗ്യദോഷം തീര്‍ക്കാന്‍ ടൈറ്റാനിക് 2 വരുന്നു; ആഡംബര കപ്പന്‍ ഭീമന്റെ കന്നിയാത്ര 2020ല്‍. ഒരു നൂറ്റാണ്ടു മുന്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയില്‍ മറ്റൊന്നു നിര്‍മിക്കുന്നു. ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ 2020ല്‍ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിക് രണ്ടിന്റെ നിര്‍മാണം ചൈനയിലാണു നടക്കുന്നത്. ഓസ്‌ട്രേലിയന്‍ കന്പനിയായ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍കോളുകളാണ് ചോര്‍ത്തപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മനസിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത …
സ്വന്തം ലേഖകന്‍: സാല്‍ വര്‍ക്ക് സ്യൂഡ്ല്‍ എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ്; ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് എത്യോപ്യന്‍ മാധ്യമങ്ങള്‍. എത്യോപ്യ പ്രസിഡന്റ് മുലാറ്റു ടെല്‍സമിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് സെല്‍വന പ്രസിഡന്റ് സ്ഥാനത്തെത്തിയത്. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥയായ സാല്‍ വര്‍ക്ക് സ്യൂഡ് ഫ്രാന്‍സ്, ജിബൂട്ടി, സെനഗല്‍ എന്നിവിടങ്ങളിലെ എത്യോപ്യയുടെ സ്ഥാനപതിയായിരുന്നു. പകുതി …
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച; ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി ബ്രിട്ടന്‍. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്‌സ്ബുക്കിന് വിധിച്ചിരിക്കുന്നത്. വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഓ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് …
സ്വന്തം ലേഖകന്‍: ശബരിമല; വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി; പുരുഷനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നാണ് എല്‍ഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി; സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 1407 ആയി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമതത്ത്വം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, …