സ്വന്തം ലേഖകന്‍: കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍. നൂറോളം രോഗികളെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജര്‍മന്‍കാരനായ പുരുഷ നഴ്‌സ് നീല്‍സ് ഹോഗലാണ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. 2005നും 2009നും ഇടയ്ക്ക് വടക്കന്‍ ജര്‍മനിയിലെ രണ്ട് നഗരങ്ങളിലെ ആശുപത്രികളിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. …
സ്വന്തം ലേഖകന്‍: തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുശേഷം കടലില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഉദ്ഘാടനം ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആദിവാസി നേതാക്കള്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഇന്ന്, അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; കെപിസിസിയെ തള്ളി രാഹുല്‍ ഗാന്ധി; രാഹുല്‍ ഗാന്ധി പറഞ്ഞത് വളച്ചൊടിച്ചതായി മുല്ലപ്പള്ളി; രാഹുലിന്റെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മിന്നലാക്രമണത്തെ കുറിച്ച് ഒന്നും മിണ്ടാതെ പാകിസ്താന്‍; ഏത് നിമിഷവും തിരിച്ചടിയുണ്ടാകുമെന്ന് സൂചന; അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത. നിയന്ത്രണ രേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ യുദ്ധ സമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഏത് നിമിഷവും പാകിസ്താന്‍ തിരിച്ചടിക്കുമെന്ന നിഗമനത്തില്‍ അതിര്‍ത്തിയിലുടനീളം …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി; താമസ രേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ആശ്വാസം. ഡിസംബര്‍ ഒന്നുവരെയാണ് പൊതുമാപ്പു നീട്ടിയിരിക്കുന്നത്. മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. യുഎഇ താമസ കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തീരുമാനം ഗുണം ചെയ്യും. നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ …
സ്വന്തം ലേഖകന്‍: ഗതാഗതക്കുരുക്ക് കാരണം എത്താന്‍ വൈകി; വിമാനം അതിന്റെ പാട്ടിന് പോയി; എന്നാല്‍ ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥന് തിരികെ കിട്ടിയത് സ്വന്തം ജീവന്‍. 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയറിന്റെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന സോണി സെഷ്യാവന്‍ എന്നയാളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതോര്‍ത്ത് തരിച്ചിരിക്കുന്നത്. ഇന്‍ഡൊനീഷ്യ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സോണി സ്ഥിരമായി യാത്ര …
സ്വന്തം ലേഖകന്‍: കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. മധ്യ അമേരിക്കയില്‍നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസിലേക്ക് കുടിയേറാനായി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അനധികൃത …
സ്വന്തം ലേഖകന്‍: ഇന്ത്യ, ജപ്പാന്‍ ഉച്ചകോടല്യില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ. അതിവേഗ റെയില്‍ പദ്ധതിയും നാവിക മേഖലയിലെ സഹകരണവും ഉള്‍പ്പെടെ 6 കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 …
സ്വന്തം ലേഖകന്‍: പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു. കരസേനയുടെ കെട്ടിടങ്ങള്‍ക്കും ബ്രിഗേഡ് ആസ്ഥാനത്തിനും നേരെ പാക് സൈന്യം ഒക്ടോബര്‍ 23 ന് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. …