1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2018

സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി; താമസ രേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ആശ്വാസം. ഡിസംബര്‍ ഒന്നുവരെയാണ് പൊതുമാപ്പു നീട്ടിയിരിക്കുന്നത്. മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

യുഎഇ താമസ കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തീരുമാനം ഗുണം ചെയ്യും. നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്തു തുടരാനോ ഉള്ള അവസരമാണു പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയത്.

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഫലത്തില്‍ താമസ രേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി നീട്ടിക്കിട്ടി. നിരവധി പേരാണ് പൊതുമാപ്പിന്റെ ആനുകൂല്യം മുതലാക്കി നാട്ടിലേക്ക് മടങ്ങിയത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.