സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം. ജോലിസ്ഥലത്തെ ലൈംഗികഅതിക്രമങ്ങളും സ്ത്രീകളോടുള്ള വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ലോകമെമ്പാടുമുള്ളഎന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ടോക്കിയോയിലെ ഓഫീസിലാണ് ആരംഭിച്ചത്. ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍, ബെര്‍ലിന്‍, ഇസ്രയേലിലെ ഹെയ്ഫ, സൂറിച്ച് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നു. എല്ലായിടത്തും രാവിലെ …
സ്വന്തം ലേഖകന്‍: 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്‌നല്‍ കണ്ടെത്തിയത്.എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. 50 …
സ്വന്തം ലേഖകന്‍: തന്നെ ഒരു നോക്കു കാണാനെത്തിയ അംഗപരിമിതിയുള്ള ആരാധകനുമായി സ്‌നേഹം പങ്കുവെച്ച് ധോണി; കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ആരാധകരോട് കാണിക്കുന്ന സ്‌നേഹവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി തങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു നോക്കു …
സ്വന്തം ലേഖകന്‍: കൈകാലുകള്‍ ഇല്ലാതെ ജനിച്ചുവീഴുന്ന കുട്ടികള്‍; അത്ഭുത പ്രതിഭാസത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ ഫ്രഞ്ച് പട്ടണം. ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വ പ്രതിഭാസം. ആശങ്കപ്പെടുത്തുന്ന ഈ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്താനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ എയാനില്‍ ജനിച്ച കുട്ടികളിലാണ് കൂടുതലായി ഈ അവസ്ഥ …
സ്വന്തം ലേഖകന്‍: ‘നൂറു കോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?’ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ ആരോപണം. നടി ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങിയ നാല് പേര്‍ സാജിദ് ഖാനെതിരേ നടത്തിയ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി വന്നിരിക്കുകയാണ് നടി അഹാന കുമ്ര. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ …
സ്വന്തം ലേഖകന്‍: വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ ജനപ്രീതി കാശാക്കി മാറ്റാന്‍ ഉടമകളായ ഫേസ്ബുക്ക്; ഇനി വാട്‌സാപ്പ് സ്റ്റാറ്റസിലും പരസ്യം വരുന്നു. ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലും പരസ്യം വരുന്നു. വാട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ …
സ്വന്തം ലേഖകന്‍: ലെസ്റ്റര്‍ സിറ്റി ഉടമയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലെസ്റ്റര്‍ സിറ്റി ഉടമ വിച്ചെ ശ്രിവദാനപ്രഭ കഴിഞ്ഞ ഞായറാഴ്ച ലെസ്റ്ററിന്റെ മൈതാനത്തു വച്ച് വെസ്റ്റ് ഹാമുമായി നടന്ന മത്സരത്തിനു ശേഷം മടങ്ങുമ്പോഴാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് കൊല്ലപ്പെട്ടത്. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം മൈതാനമധ്യത്തു നിന്നും പറന്നുയര്‍ന്ന …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍. സൗദിയില്‍ നിന്നുള്ള സഹോദരിമാരായ രണ്ട് യുവതികളെ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരാഴ്ച മുമ്പാണ് ഹഡ്‌സണ്‍ പുഴയുടെ തീരത്ത് പരസ്പരം ബന്ധിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …
സ്വന്തം ലേഖകന്‍: മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയോട്, ‘താങ്കള്‍ ഈ ഉടുപ്പില്‍ നല്ല സ്മാര്‍ട്ടായിരിക്കുന്നു’ എന്നു മൂണ്‍ പറഞ്ഞിരുന്നു. പിന്നാലെ, മൂണിന്റെ അളവില്‍ തയ്പിച്ച കോട്ടുകള്‍ മോദി അയച്ചു കൊടുത്തു. അതിലൊന്ന് അണിഞ്ഞുകൊണ്ടുള്ള ചിത്രവും മൂണ്‍ …