സ്വന്തം ലേഖകന്‍: ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നാളെ മുതല്‍ പൂര്‍ണരൂപത്തില്‍; ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് ഇളവ്. ഇറാനെതിരേ 2015ലെ ആണവകരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച എല്ലാ ഉപരോധങ്ങളും യുഎസ് പുനസ്ഥാപിച്ചു. തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ഇറാന്റെ പ്രധാനവരുമാന മാര്‍ഗമായ എണ്ണവ്യാപാരത്തെ കടുത്ത രീതിയില്‍ ഇതു ബാധിക്കും. അതേസമയം, ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ. ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കിയത്. രാജ്യത്ത് തുടരുന്ന …
സ്വന്തം ലേഖകന്‍: പ്രതിഷേധക്കാര്‍ സ്ത്രീകളെ അണിനിരത്താന്‍ സാധ്യത; സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചേക്കും; ശബരിമലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി പോലീസ്. ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കാനിരിക്കേ ശബരിമലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ആസിയ ബീബിയുടെ മോചനം അനിശ്ചിതത്വത്തില്‍; ബീബിയുടെ ജീവനായി മുറവിളികൂട്ടി മതതീവ്രവാദികള്‍. മതനിന്ദക്കുറ്റത്തിനുള്ള വധശിക്ഷയില്‍നിന്ന് കോടതി ഒഴിവാക്കിയ ക്രൈസ്തവ സ്ത്രീയായ അസിയ ബീബിയുടെ മരണവാറന്റ് തയാറാക്കി പാക് ഭരണകൂടവും ഇസ്‌ലാമിക തീവ്രവാദികളും. ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ബീബിയുടെ മോചനത്തിനു യാതൊന്നും ചെയ്യില്ലെന്നും ആസിയ …
സ്വന്തം ലേഖകന്‍: ‘അവര്‍ ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടുകയും ചെയ്യും,’ ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന റിച്ച ചദ്ദ. തൊണ്ണൂറുകളില്‍മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതം ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയാണ്. ബോളിവുഡ് നടി റിച്ച ചദ്ദയാണ് ഷക്കീലയായി …
സ്വന്തം ലേഖകന്‍: നെഹ്രു ജാക്കറ്റുകള്‍ വെളുപ്പും കറുപ്പും; മോദിക്കു താല്‍പര്യം വിവിധ നിറങ്ങള്‍. ഇത് മോദി ജാക്കറ്റ് തന്നെ,’ ജാക്കറ്റ് വിവാദത്തില്‍ വിശദീകരണവുമായി നിര്‍മാണ കമ്പനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിനു സമ്മാനിച്ചത് ‘മോദി ജാക്കറ്റ്’ തന്നെയാണെന്നും ചിലര്‍ അവകാശപ്പെടുന്നതു പോലെ നെഹ്‌റു ജാക്കറ്റ് അല്ലെന്നും ജാക്കറ്റ് കമ്പനി. …
സ്വന്തം ലേഖകന്‍: ഉപയോഗിച്ച് മുഷിഞ്ഞ ഷൂസും സോക്‌സും വില്‍പ്പനക്ക് വെച്ച് ലണ്ടന്‍കാരിയായ യുവതി; ഒരു വര്‍ഷത്തെ സമ്പാദ്യം 94 ലക്ഷം രൂപ. താന്‍ ഉപയോഗിച്ച് അഴുക്കായ ഷൂസും സോക്‌സും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ലണ്ടന്‍കാരി റോക്‌സി സ്‌കെയിസ്. ഇത്തരത്തില്‍ റോക്‌സി ഒരുവര്‍ഷം ഉണ്ടാക്കുന്നത് 94 ലക്ഷം രൂപയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉപയോഗിച്ച സോക്‌സുകളും ഷൂസുകളും റോക്‌സി വില്‍ക്കുന്നത്. …
സ്വന്തം ലേഖകന്‍: താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍. താലിബാന്റെ ഗോഡ് ഫാദര്‍ എന്ന് അറിയപ്പെട്ടിരുന്ന നേതാവ് മൗലാന സമിയുള്‍ ഹഖ് (82) റാവല്‍പിണ്ടിയിലുള്ള വീട്ടിലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചന. പാകിസ്താനിലെ മാധ്യമങ്ങളാണ് ഹഖ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത്. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ‘താലിബാന്റെ …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍. എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കുള്ള അപേക്ഷാ നടപടിക്രമം കര്‍ക്കശമാക്കിയ യുഎസ് ഭരണകൂടം വിദേശികളായ വിദഗ്ധ ജീവനക്കാര്‍ എത്രപേരെയാണ് ഇതിനോടകം ജോലിക്കെടുത്തതെന്ന വിവരം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ക്കുള്‍പ്പെടെ …
സ്വന്തം ലേഖകന്‍: സൗദി ഖഷോഗ്ഗിയുടെ മൃതദേഹം നശിപ്പിച്ചത് ആസിഡ് ഉപയോഗിച്ചെന്ന് തുര്‍ക്കിയുടെ ആരോപണം; ഖഷോഗ്ഗിക്ക് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സൗദി രാജകുമാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുര്‍ക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ എത്താനാകുന്ന നിഗമനം …