സ്വന്തം ലേഖകന്‍: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തരക കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഉത്തര കൊറിയയുടെ മുഖ്യ സഖ്യരാജ്യങ്ങളിലൊന്നാണു ക്യൂബ. ക്യൂബയ്ക്കു മേല്‍ യുഎസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഉത്തര …
സ്വന്തം ലേഖകന്‍: സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം സംബന്ധിച്ച് തര്‍ക്കം; 52 വയസെന്ന് തെളിഞ്ഞപ്പോള്‍ ദര്‍ശനമൊരുക്കി സമരക്കാര്‍; വിവാദ പ്രസംഗത്തില്‍ കുടുങ്ങി ബിജെപി നേതാവ് ശ്രീധരന്‍പിള്ള; നട അടയ്ക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ …
സ്വന്തം ലേഖകന്‍: ചെന്നൈ ബാറില്‍ കൂടുതല്‍ മദ്യപിച്ചാല്‍ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങള്‍; പരസ്യം നല്‍കിയ ബാര്‍ മാനേജരടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ബാറിന്റെ മാനേജരും ജീവനക്കാരനും അറസ്റ്റില്‍. ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, …
സ്വന്തം ലേഖകന്‍: 60 ലക്ഷത്തിന്റെ വജ്രം മോഷണം പോയത് ദുബായില്‍ നിന്ന്; വജ്രം അടിച്ചുമാറ്റി വിഴുങ്ങിയ യുവതിയേയും ഭര്‍ത്താവിനേയും 20 മണിക്കൂറിനകം പിടികൂടിയത് ഇന്ത്യയില്‍നിന്ന്. ദുബായിലെ ജൂവലറിയില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം മോഷ്ടിച്ച ഏഷ്യന്‍ വംശജരായ ദമ്പതിമാരെ 20 മണിക്കൂറിനകം ഇന്ത്യയില്‍നിന്ന് പിടികൂടി. 3.27 കാരറ്റ് വജ്രം …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ഈ അച്ഛനും മകളും; ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍. മലയാളികളുടെ പക്രുവായ അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാളായിരുന്നു. പിറന്നാളിന് പക്രു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ മനംകവര്‍ന്നത്. അച്ഛനേക്കാള്‍ മകള്‍ വളര്‍ന്നു എന്ന സന്തോഷത്തോടെയാണ് ഈ ചിത്രത്തെ എല്ലാവരും സ്വാഗതം …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക്; നഗരം പുകമഞ്ഞിന്റെ പിടിയില്‍. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ദേശം. അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നതോടെ മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് അപകടമായ നിലയിലാണ്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; ഡെമോക്രാറ്റുകളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പതിനായിരം വ്യാജ അക്കൗണ്ടുകളുടെ തലയരിഞ്ഞ് ട്വിറ്റര്‍. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു വോട്ടു കുറയ്ക്കാനുള്ള പ്രചാരണം ഈ അക്കൗണ്ടുകളിലൂടെ നടത്തിയതായി കണ്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടെയാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം പുറത്തുവിട്ടിട്ടില്ല. ഉദാര മനോഭാവമുള്ള പുരുഷവോട്ടര്‍മാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പു …
സ്വന്തം ലേഖകന്‍: സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയ ആണവ മിസൈലുകളുടെ നിര്‍മാണം വീണ്ടും; ഭീഷണി മുഴക്കി കിം ജോങ് ഉന്‍. യുഎസിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടിയുണ്ടായില്ലെങ്കില്‍ ആയുധ നിര്‍മാണം സംബന്ധിച്ച പഴയ നയത്തിലേക്കു തിരികെപ്പോകുന്ന കാര്യം പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും ഉത്തര കൊറിയന്‍ നേതാവ് വ്യക്തമാക്കി. സാമ്പത്തിക വികസന പ്രക്രിയകള്‍ക്കൊപ്പം ആണവായുധ മേഖലയിലും പുരോഗതി …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിനെ വിട്ടുപോകില്ലെന്ന് ന്യൂ കാലിഡോണിയ; സ്വാതന്ത്ര്യം വേണ്ടെന്ന് ഹിതപരിശോധനയില്‍ 56 ശതമാനം പേര്‍. പസിഫിക് സമുദ്രത്തിലെ ന്യൂ കാലിഡോണിയ ദ്വീപ് ഫ്രാന്‍സിനു കീഴില്‍ തുടരും. ഇന്നലെ നടത്തിയ ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 56 ശതമാനത്തിലധികവും ഫ്രാന്‍സിന്റെ കീഴില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു. ഫ്രാന്‍സില്‍നിന്ന് 18,000 കിലോമീറ്റര്‍ അകലെയാണ് ന്യൂകാലിഡോണിയ. ജനസംഖ്യ 2,69,000. ഇതില്‍ 40 ശതമാനം …
സ്വന്തം ലേഖകന്‍: ‘മതഭ്രാന്തന്മാരില്‍ നിന്ന് അവളെ രക്ഷിക്കൂ,’ ബ്രിട്ടനോടും അമേരിക്കയോടും സഹായം അഭ്യര്‍ഥിച്ച് ആസിയ ബീബിയുടെ ഭര്‍ത്താവ്. പാകിസ്താനില്‍ മതനിന്ദക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ വധഭീഷണി നേരിടുന്ന ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിഖ് മാസിഹ് യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഭയമഭ്യര്‍ഥിച്ചു. പാകിസ്താനില്‍ നില്‍ക്കുന്നത് ജീവന് ഭീഷണിയാണെന്നും അഭയം നല്‍കണമെന്നുമാവശ്യപ്പെട്ട് യു.എസ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളെയാണ് ആഷിഖ് സമീപിച്ചത്. …