സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയിലെ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയത് കടുത്ത സ്ത്രീവിദ്വേഷിയായ യുവാവ്; പ്രതി പലപ്പോഴും സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍. ഫ്‌ളോറിഡയിലെ പ്രശസ്തമായ യോഗസെന്ററില്‍ വെടിവെയ്പ് നടത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചത് കടുത്ത സ്ത്രീവിരുദ്ധനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍. സ്‌കോട്ട് പോള്‍ ബെയര്‍ലി എന്ന നാല്‍പതുകാരനാണ് സ്ത്രീകളുടെ നേര്‍ക്ക് ആക്രമണം നടത്തിയ …
സ്വന്തം ലേഖകന്‍: വത്തിക്കാന്‍ എംബസി കെട്ടിടത്തിനടിയില്‍ കണ്ടെത്തിയ അസ്ഥികൂടം 35 വര്‍ഷം മുന്‍പ് കാണാതായ പതിനഞ്ചുകാരിയുടേതെന്ന് സംശയം; സംശയത്തിന്റെ നിഴലില്‍ മാഫിയ തലവനും മാര്‍പാപ്പയെ വധിക്കാന്‍ ശ്രമിച്ച തുര്‍ക്കിക്കാരനും, നിഗൂഡതയുടെ ചുരുള്‍ അഴിക്കാനാകാതെ അന്വേഷണ സംഘം. ഇറ്റലിയിലെ വത്തിക്കാന്‍ എംബസിയിലെ കെട്ടിടങ്ങളിലൊന്നില്‍ നിന്നു ലഭിച്ച മനുഷ്യ അസ്ഥികൂടമാണ് ഇറ്റാലിയന്‍ പൊലീസിനെ വട്ടം കറക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ …
സ്വന്തം ലേഖകന്‍: ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു; സന്നിധാനം കനത്ത സുരക്ഷാ വലയത്തില്‍; 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാര്‍ സുരക്ഷാ ജോലികള്‍ക്ക്. 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെ …
സ്വന്തം ലേഖകന്‍: ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത വര്‍ഷം വരാനിരിക്കുന്നത് കിടിലന്‍ ഫീച്ചറുകളുള്ള പുതുപുത്തന്‍ ഐഫോണ്‍. 2019 ല്‍ ആപ്പിള്‍ മികച്ച അപ്‌ഡേഷനുകളുമായി എത്തുന്ന ഐഫോണീല്‍ ഫേസ് ഐഡി ഫീച്ചര്‍ ഒന്നുകൂടി വിപുലീകരിക്കുമെന്നാണ് പ്രമുഖ ടെക് അനലിസ്റ്റായ മിങ് ഷി കൂ പറയുന്നത്. വരാനിരിക്കുന്ന ഐഫോണുകളില്‍ അപ്‌ഗ്രേഡ് ചെയ്ത ഫേസ് ഐഡി പ്രധാന സവിശേഷതയായിരിക്കുമെന്ന് …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനം. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിനാണ് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കുക. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി …
സ്വന്തം ലേഖകന്‍: ചൈനയില്‍ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചു തെറിപ്പിച്ചത് 31 ഓളം കാറുകള്‍! 15 പേര്‍ മരിച്ചു. ചൈനയില്‍ നിയന്ത്രണംവിട്ട ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു. 44 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ലാന്‍സൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ടോള്‍ബൂത്തില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാറുകള്‍. …
സ്വന്തം ലേഖകന്‍: ദീപികാ, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് ഇനി വെറും പത്ത് ദിവസം; ഒരുങ്ങുന്നത് ഒരു കോടിയുടെ ആഭരണങ്ങള്‍; താലിമാലയുടെ വില 20 ലക്ഷം! താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി വെറും പത്തു ദിവസങ്ങള്‍ മാത്രം. വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ബോളിവുഡ്. ഷോപ്പിംഗ് തിരക്കുകളിലാണ് ദീപികയും രണ്‍വീറും. കഴിഞ്ഞ ദിവസം താലിമാല …
സ്വന്തം ലേഖകന്‍: മൂവായിരം കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഇന്ത്യയ്ക്ക് എന്തിനാണ് സഹായം? ബ്രിട്ടന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ബ്രിട്ടീഷ് എംപി. 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നത് എന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയത് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പീറ്റര്‍ ബോണാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയ 2012 …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിനോട് വിടപറയാന്‍ ന്യൂ കാലിഡോണിയ; സ്വാതന്ത്യ്ര പ്രഖ്യാപനത്തിനായി ഹിതപരിശോധന. ഫ്രഞ്ച് അധീന പ്രദേശമായ ന്യൂ കാലിഡോണിയയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള ഹിതപരിശോധന ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാന്‍ ആവശ്യപ്പെട്ടാണ് ഹിതപരിശോധന നടക്കുന്നത്. 1,75,000 പേര്‍ക്ക് വോട്ടവകാശമുള്ള ഹിതപരിശോധനയില്‍ അനുകൂല ജനവിധിയുണ്ടായാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു തീരുമാനം. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യവാദികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ …
സ്വന്തം ലേഖകന്‍: പോളിഷ് വംശജന് നാലു വര്‍ഷം ആവശ്യത്തിന് ഭക്ഷണം നല്‍കാതെ അടിമപ്പണി ചെയ്യിച്ചു; ലണ്ടനില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. തെക്കന്‍ ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സ്വദേശികളായ പല്‍വീന്ദര്‍ ബിന്നിംഗ് പ്രീത്പാല്‍ ദമ്പതിമാരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആധുനികകാല അടിമത്തക്കുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു. നാല്പതിനു മുകളില്‍ പ്രായമുള്ള പോളിഷ് വംശജന്‍ ദന്പതികളുടെ പൂന്തോട്ടത്തിലെ പൊളിഞ്ഞ ഷെഡിലാണു താമസിച്ചിരുന്നത്. …