1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2018

സ്വന്തം ലേഖകന്‍: മൂവായിരം കോടി രൂപയ്ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ കഴിവുള്ള ഇന്ത്യയ്ക്ക് എന്തിനാണ് സഹായം? ബ്രിട്ടന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ബ്രിട്ടീഷ് എംപി. 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നത് എന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയത് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പീറ്റര്‍ ബോണാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയ 2012 മുതല്‍ 2018 വരെ ഇന്ത്യക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ ( ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2012ല്‍ 300 മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013ല്‍ 268 മില്യണ്‍ പൗണ്ട് (2536 കോടി രൂപ), 2014ല്‍ 278 മില്യണ്‍ പൗണ്ട് (2631 കോടി രൂപ), 2015ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയായിരുന്നു ഇന്ത്യക്ക് സാമ്പത്തിക സഹായം അനുവദിച്ചത്. കൂടാതെ ചെറിയ രീതിയിലുള്ള ധനസഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടന്‍ നല്‍കിയതായി പീറ്റര്‍ ബോണ്‍ അവകാശപ്പെട്ടു.

ഇന്ത്യക്ക് ബ്രിട്ടന്‍ നല്‍കി വന്നിരുന്ന ധനസഹായം 2015ല്‍ നിറുത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കി വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

3000 കോടി രൂപ ചെലവില്‍ ഗുജറാത്തിലെ നര്‍മ്മദ നദിയിലെ സാധു ബെറ്റ് ദ്വീപില്‍ ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിക്കിടെ 3000 കോടി രൂപ ചെലവില്‍ പ്രതിമ നിര്‍മ്മിച്ചതിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 

 

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.